27 Nov 2023 1:08 PM IST
Summary
അറുപത് ലക്ഷം ഇന്‍സ്റ്റാളുകളും 5,50,000-ത്തിലധികം വരിക്കാരുമുള്ള ഒടിടിയാണ് സ്റ്റേജ്
സ്റ്റേജ് എന്ന ഒടിടിയില്‍ (ഓവര്‍ ദ ടോപ്) ഒളിംപിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര നിക്ഷേപം നടത്തി. അറുപത് ലക്ഷം ഇന്‍സ്റ്റാളുകളും 5,50,000-ത്തിലധികം വരിക്കാരുമുള്ള ഒടിടിയാണ് സ്റ്റേജ്. ഇതിന്റെ സേവനം പ്രാദേശിക ഭാഷയില്‍ മാത്രമാണ് ലഭ്യമാവുന്നത്.
നീരജ് ചോപ്രയുടെ പങ്കാളിത്തം ഞങ്ങളുടെ പ്ലാറ്റ്‌ഫോമിന് ജനങ്ങളുടെ ഇടയില്‍ വന്‍ സ്വാധീനവും പ്രശസ്തിയും നല്‍കുന്നുവെന്നു സ്‌റ്റേജിന്റെ സിഇഒയും സഹസ്ഥാപകനുമായ വിനയ് സിംഗാള്‍ പറഞ്ഞു.
ഈ വര്‍ഷം നടന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ നീരജ് ചോപ്ര, പാരീസ് ഒളിംപിക്‌സിന് തയാറെടുക്കുകയാണ്. 2024-ലാണ് പാരീസ് ഒളിംപിക്‌സ്.