18 Nov 2023 7:04 AM
Summary
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നാളെ ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം ആരംഭിക്കുന്നത്
ഇന്ത്യ-ഓസീസ് ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം കാണാന്‍ നാളെ (നവംബര്‍ 19) അഹമ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും.
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയെ ഇന്ത്യ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിനു പകരം ഓസ്‌ട്രേലിയയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലസ് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നാളെ ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം ആരംഭിക്കുന്നത്.
ഫൈനലിനു മുന്‍പ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ സൂര്യകിരണ്‍ എയറോബാറ്റിക് സംഘം എയര്‍ഷോ നടത്തും. 10 മിനിറ്റ് നേരം നീണ്ടുനില്‍ക്കുന്നതായിരിക്കും എയര്‍ഷോ.
എയര്‍ഷോയുടെ റിഹേഴ്‌സല്‍ നടത്തുന്നതിന്റെ വീഡിയോ സൂര്യകിരണ്‍ എയ്‌റോബാറ്റിക് ടീം എന്ന പേരിലുള്ള എക്‌സ് പ്ലാറ്റ്‌ഫോം അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.