20 April 2024 10:32 AM IST
Summary
- ഓഹരി ഒന്നിന് 20 രൂപ ലാഭവിഹിതവും, 8 രൂപ പ്രത്യേക ലാഭവിഹിതവും നല്‍കാനാണ് ഇന്‍ഫോസിസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരിക്കുന്നത്
- ജുലൈ 1 -നാണ് ലാഭവിഹിതം നല്‍കുക
- 2023-24 സാമ്പത്തികവര്‍ഷത്തെ ലാഭവിഹിതം ഏപ്രില്‍ 18 ന് ഇന്‍ഫോസിസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം പ്രഖ്യാപിച്ചു
ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തിയുടെ അഞ്ച് മാസം മാത്രം പ്രായമുള്ള ചെറുമകന്‍ ഏകാഗ്ര രോഹന്‍ മൂര്‍ത്തിക്ക് 4.20 കോടി രൂപ ലാഭവിഹിതമായി ലഭിക്കും.
2023-24 സാമ്പത്തികവര്‍ഷത്തെ ലാഭവിഹിതം ഏപ്രില്‍ 18 ന് ഇന്‍ഫോസിസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം പ്രഖ്യാപിച്ചിരുന്നു.
ഓഹരി ഒന്നിന് 20 രൂപ ലാഭവിഹിതവും, 8 രൂപ പ്രത്യേക ലാഭവിഹിതവും നല്‍കാനാണ് തീരുമാനിച്ചത്. ജുലൈ 1 -നാണ് ലാഭവിഹിതം നല്‍കുക.
സമീപകാലത്ത് ഏകാഗ്ര മൂര്‍ത്തിക്ക് ഇന്‍ഫോസിസിന്റെ 15 ലക്ഷം ഓഹരികള്‍ മുത്തച്ഛന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തി സമ്മാനമായി നല്‍കിയിരുന്നു. ഇതിന്റെ മൂല്യമായി കണക്കാക്കപ്പെടുന്നത് 240 കോടി രൂപയാണ്.
എന്‍.ആര്‍. നാരായണ മൂര്‍ത്തിയുടെ മകന്‍ രോഹന്‍ മൂര്‍ത്തിയുടെയും ഭാര്യ അപര്‍ണ കൃഷ്ണന്റെയും മകനാണ് ഏകാഗ്ര.