image

28 Aug 2023 9:48 AM

News

ചന്ദ്രയാൻ 3 മോദിയുടെ വിജയമെന്ന് നമ്പി നാരായണൻ

MyFin Desk

nambi narayan believes that chandrayaan 3 is modis success
X

Summary

ബഹിരാകാശ ഏജൻസിക്ക് ബജറ്റിൽ വേണ്ടത്ര തുകവകകൊള്ളിച്ചിരിന്നില്ലന്നും ആരോപിച്ചു


ചന്ദ്രയാൻ 3 ന്റെ വിജയം പ്രധാനമന്ത്രിയുടെ നയങ്ങളുടെ നേട്ടമാണെന്ന് മുൻ ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ.

ചാരക്കേസിൽ കോടിതി കുറ്റവിമുക്തനാക്കിയ നമ്പി നാരായണൻ മുൻ കോൺഗ്രസ് സർക്കാരിന് ഐ എസ് ആർ ഒ യിൽ വിശ്വാസമുണ്ടായിരുന്നില്ലന്നും അതിനാൽ രാജ്യത്തിൻറെ ബഹിരാകാശ ഏജൻസിക്ക് ബജറ്റിൽ വേണ്ടത്ര തുക വകകൊള്ളിച്ചിരിന്നില്ലന്നും ആരോപിച്ചു.

ഒരു അഭിമുഖത്തിലാണ് അദ്ദേഹ൦ ഈ ആരോപണവുമായി രംഗത്തെത്തിയത്. ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന് ``ശിവ ശക്തി'' എന്ന് പ്രധാനമന്ത്രി പേരിട്ടതിനെ വിമർശിച്ച കോൺഗ്രസിന്റെ നിലപാടിനോടും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. മോദി ചന്ദ്രയാൻ 3 ന്റെ വിജയം കവർന്നെടുക്കുവാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് പരിഹസിച്ചിരുന്നു .

`` നിങ്ങൾക്ക് പ്രധാനമന്ത്രിയുമായി വിയോജിപ്പുണ്ടങ്കിൽ അത് നിങ്ങളുടെ പ്രശ്നം. പക്ഷെ, ചന്ദ്രയാൻ 3 ന്റെ വിജയത്തിന്റെ അവകാശം പ്രധാനമന്ത്രിക്ക് അല്ലാതെ ആർക്കു കൊടുക്കും. മുൻ കോൺഗ്രസ് സർക്കാരുകൾ ആവശ്യമുള്ള ഫണ്ട് ഞങ്ങൾക്ക് തന്നില്ല. അവർക്കു ഐ എസ് ആർ ഒ യിൽ വിശ്വാസമുണ്ടായിരുന്നില്ല.'' നമ്പി നാരായണൻ ആവർത്തിച്ചു.

പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവും മറ്റു കോൺഗ്രസ് പ്രധാനമന്ത്രിമാരും രാജ്യത്തിൻറെ ബഹിരാകാശ ഗവേഷണത്തിന്റെ വളര്ച്ചക്കു നൽകിയ സംഭാവനകളെ കുറിച്ച് കോൺഗ്രസ്സ്, ബിജെപിയും തമ്മിൽ വലിയ വാക്ക്പോര് നടന്നു വരികയാണ്. ബഹിരാകാശ രംഗത്ത് ഇന്ത്യ നേടിയ വലിയ വളർച്ചകളെല്ലാം 2014 നു ശേഷമുള്ളതാണെന്നാണ് ഒൻപതു വർഷമായി രാജ്യം ഭരിക്കുന്ന ബി ജെ പി യുടെ അവകാശ൦

നെഹ്‌റു ശാസ്ത്രബോധം വളർത്താൻ വളരെ അധികം ശ്രമിച്ച പ്രധാനമന്ത്രി ആയിരുന്നു . ഐ എസ് ആർ ഒ പടുത്തുയർത്തുന്നതിൽ നെഹ്‌റുവിന്റെ പങ്കു ദഹിക്കാത്തവർ, ടാറ്റ ഫണ്ടമെന്റൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ സ്ഥാപകദിനത്തിൽ അദ്ദേഹ൦ നടത്തിയ പ്രസംഗം കേൾക്കണമെന്ന്, ബി ജെ പി യുടെ ആരോപണത്തിന് മറുപടിയായി കോൺഗ്രസ് നേതാവ് ജയറാം രമേശ് ``എക്സ് ``ൽ കുറിച്ചു. ```നെഹ്‌റു വലിയ വലിയ കാര്യങ്ങൾ പറയുക അല്ലായിരുന്നു പകരം വലിയ വലിയ തീരുമാനങ്ങൾ എടുക്കുകയായിരുന്നു." രമേശ് തന്റെ കുറിപ്പിൽ പറഞ്ഞു.

നെഹ്റുവിന്റെയും, ഹോമി ഭാഭയുടെയും , വിക്രമം സാരാഭായിയുടെയും 1962 ലെ സംയുക്ത ശ്രമങ്ങളാണ് ഇന്ത്യയുടെ ബഹിരാകാശ സംരംഭത്തിന് തുടക്കം കുറിച്ചതെന്നു കോൺഗ്രസ് ബി ജെ പി യെ ഓർമിപ്പിക്കുന്നു.

ചന്ദ്രയാൻ 3 , ഇന്ത്യൻ ജനതയുടെയും, ഐ എസ് ആർ ഒ യുടെയും സംയുക്ത വിജയമാണെന്നാണ് കോൺഗ്രസ് നിലപാട്.