image

31 March 2025 1:21 PM

News

സമ്പദ് വ്യവസ്ഥയെ തകർക്കുന്ന ഭൂകമ്പങ്ങൾ ; മ്യാൻമറിന് ഉയർത്തെഴുനേൽക്കാൻ വേണം 500 കോടി ഡോളർ

MyFin Desk

സമ്പദ് വ്യവസ്ഥയെ തകർക്കുന്ന ഭൂകമ്പങ്ങൾ ; മ്യാൻമറിന് ഉയർത്തെഴുനേൽക്കാൻ വേണം 500 കോടി ഡോളർ
X

മ്യാൻമർ ഭൂകമ്പത്തിൽ ഇതുവരെ 2,000 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 3,400 പേർക്ക് പരിക്കേറ്റു. 300 ഓളം പേരെ കാണാതായതായി. മാർച്ച് 28 ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായി. മ്യാൻമർ ഭൂകമ്പം അതീവ അടിയന്തരാവസ്ഥയെന്നാണ് ലോകാരോഗ്യ സംഘടന പ്രതികരിച്ചത്. അടുത്ത 30 ദിവസത്തിനുള്ളിൽ ജീവൻ രക്ഷിക്കാനും പകർച്ചവ്യാധികൾ തടയാനും 8 മില്യൺ ഡോളർ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്.

ഭൂകമ്പത്തിന്റെ പ്രഭാവം മ്യാൻമറിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ജിഡിപിക്കും വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. ഭൂകമ്പം മൂലം ഉണ്ടായ നാശനഷ്ടങ്ങൾ, നിർമ്മാണ മേഖലയിൽ തടസ്സങ്ങൾ, മനുഷ്യശേഷി നഷ്ടം എന്നിവ ജിഡിപി വളർച്ച നിരക്ക് കുറയാൻ കാരണമാകും. തെക്കുകിഴക്കൻ ഏഷ്യയിലെ ഏഴാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് മ്യാൻമറിന്റെത്. നാശനഷ്ടങ്ങൾ പുനരുദ്ധരിക്കുന്നതിനായി സർക്കാർ 500 കോടി ഡോളർ വരെ ചെലവഴിക്കേണ്ടി വരും. ഇത് പൊതു ധനകാര്യത്തെ ബാധിക്കും. സമൂഹിക-ആരോഗ്യ മേഖലയിൽ ഉണ്ടായ പ്രശ്നങ്ങൾ മൂലം തൊഴിൽ ശേഷിയും ഉൽപ്പാദന ശേഷിയും കുറയും. ഇത് സമ്പദ് വ്യവസ്ഥയ്ക്ക് ദോഷകരമായി ബാധിക്കും.

ഭൂകമ്പത്തിന്റെ അനന്തര ഫലങ്ങൾ മ്യാൻമറിന്റെ വ്യവസായങ്ങൾ, കൃഷി, നിർമ്മാണം, സർവീസ് മേഖലകളുടെ പ്രവർത്തനങ്ങളെ ബാധിക്കും. കെട്ടിടങ്ങൾ, ഫാക്ടറികൾ, റോഡുകൾ, കൃഷി ഭൂമികൾ എന്നിവ നശിക്കുമ്പോൾ അവിടെ നിന്നുള്ള ഉൽപാദനം കുറയും. ഇതിന്റെ ഫലമായി, ജിഡിപിയിൽ വലിയ തകർച്ച ഉണ്ടാകാം. മ്യാൻമറിന്റെ ജിഡിപി വളർച്ച നിരക്ക് 2024-ൽ ഏകദേശം 3.2% ആയിരുന്നു. ഭൂകമ്പം മൂലം ഈ നിരക്ക് 1% - 1.5% വരെ കുറയാൻ സാധ്യതയുണ്ട്.