image

12 Nov 2024 9:28 AM GMT

News

വിൽപ്പന നടന്ന് 14 ദിവസത്തിനുള്ളിൽ RC മാറ്റണം, നിര്‍ദേശവുമായി MVD

MyFin Desk

within 14 days of the sale, rc should be changed, mvd with proposal
X

വാഹനവിൽപ്പന നടന്നു കഴിഞ്ഞാൽ എത്രയും വേഗം ഉടമസ്ഥാവകാശം മാറ്റണമെന്ന് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്. വാഹനവുമായി ബന്ധപ്പെട്ട് ഏത് കേസിലും ഒന്നാം പ്രതി വാഹനത്തിൻ്റെ ആർ.സി ഉടമയാണ്. വാഹനം കൈമാറി 14 ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ ആർ.ടി. ഓഫീസിൽ നൽകണമെന്നും തുടർന്ന് ഉടമസ്ഥതാ കൈമാറ്റ ഫീസടവ് നടപടി പൂർത്തിയാക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വാഹനങ്ങൾ ­വിറ്റതിന് ശേഷമുള്ള പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എംവിഡി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

15 വർഷം കഴിഞ്ഞ വാഹനമാണെങ്കിൽ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ വാഹനം വാങ്ങുന്ന വ്യക്തിയുടെ പേരിൽ സത്യവാങ്മൂലവും നൽകണം. വാഹനത്തിന് എന്തെങ്കിലും ബാധ്യതയുണ്ടോയെന്ന് വാഹനം വാങ്ങുന്നയാൾ ­ഉറപ്പുവരുത്തണം. ആർ.ടി. ഓഫീസുകളിൽ ഡീലർഷിപ്പ് രജിസ്റ്റർചെയ്ത സെക്കൻഡ് ഹാൻഡ് വാഹനഡീലർമാർക്ക് വാഹനം വിൽക്കുമ്പോൾ അവർക്കാണ് ഉത്തരവാദിത്വം. ഈ വാഹനം ആർക്കെങ്കിലും വിൽക്കുമ്പോൾ കൈമാറ്റനടപടി പൂർത്തിയാക്കേണ്ടത് ഡീലറാണ്. എന്നാൽ, ഡീലർഷിപ്പ് രജിസ്ട്രേഷനുള്ള മൂന്ന് സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർ മാത്രമാണ് സംസ്ഥാനത്തുള്ളത്.

രാജ്യത്ത് സെക്കൻഡ് ഹാൻഡ് വാഹന വിപണി ശക്തമായിക്കൊണ്ടിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിലക്കുറവിൽ പലരും കേരളത്തിലേക്ക് വാഹനം എത്തിക്കുന്നുണ്ട്. പഴയ വാഹനം വാങ്ങുന്നവർ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് ആർസി മാറ്റുന്ന കാര്യം. ബന്ധുക്കളുടെ വാഹനം വാങ്ങുമ്പോഴാണ് ഇക്കാര്യം മറക്കുന്നത്. ഈ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.