image

5 Sept 2023 11:59 AM IST

News

കടപ്പത്രത്തിലൂടെ മുത്തൂറ്റ് ഫിന്‍കോര്‍പ് 400 കോടി സമാഹരിക്കും

MyFin Desk

muthoot fincorp |  sensex latest update
X

Summary

  • മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ മൊബൈല്‍ ആപ്പു വഴിയും ഉപഭോക്താക്കള്‍ക്ക് എന്‍സിഡികള്‍ വാങ്ങാം.


കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനു കീഴിലുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഓഹരികളാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്രങ്ങള്‍ (സെക്യേര്‍ഡ്, റിഡീമബിള്‍ നോണ്‍ - കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍-എന്‍സിഡി) നല്‍കി 400 കോടി രൂപ സമാഹരിക്കും. സെപ്റ്റംബര്‍ 1 നു തുടങ്ങിയ സബ്സ്ക്രിപ്ഷൻ 14 ന് അവസാനിക്കും.

കടപ്പത്രങ്ങളുടെ മുഖവില 1000 രൂപയാണ്. എന്‍സിഡികള്‍ക്ക് 24 മാസം, 36 മാസം, 60 മാസം, 96 മാസം എന്നിങ്ങനെയാണ് കാലാവധി. എന്‍സിഡി ഉടമകള്‍ക്ക് 8.65 ശതമാനം മുതല്‍ 9.43 ശതമാനം വരെ പലിശ ലഭിക്കും.

ഇത് ബിഎസ്ഇയിലെ ഡെറ്റ് മാര്‍ക്കറ്റ് വിഭാഗത്തില്‍ ലിസ്റ്റു ചെയ്യും. ക്രിസില്‍ ഡബിള്‍ എ റേറ്റിംഗ് ആണ് എന്‍സിഡിക്കുള്ളത്.

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ മൊബൈല്‍ ആപ്പു വഴിയും ഉപഭോക്താക്കള്‍ക്ക് എന്‍സിഡികള്‍ വാങ്ങാമെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു.