21 May 2024 12:04 PM GMT
2024 സാമ്പത്തിക വര്‍ഷത്തിലെ എക്കാലത്തെയും ഉയര്‍ന്ന ലോണ്‍ വിതരണം, 61,703 കോടി രൂപ രേഖപ്പെടുത്തി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്
MyFin Desk
Summary
- 33,359.30 കോടി രൂപയാണ് മാനേജ്മെന്റ് ആസ്തി
- 2024 സാമ്പത്തിക വര്‍ഷത്തില്‍ ഏകീകൃത അറ്റാദായം 62 ശതമാനം ഉയര്‍ന്ന് 1,047.98 കോടി രൂപയായി
- 18.60 ശതമാനം വര്‍ധനയോടെ വായ്പാ വിതരണം 61,703.26 കോടി രൂപയായി
2024 സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വായ്പാ വിതരണം 18.6 ശതമാനം ഉയര്‍ന്ന് 61,703.26 കോടി രൂപയായി ഉയര്‍ന്നതായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ചൊവ്വാഴ്ച അറിയിച്ചു.
33,359.30 കോടി രൂപയാണ് മാനേജ്മെന്റ് ആസ്തി. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഏകീകൃത അറ്റാദായം 62 ശതമാനം ഉയര്‍ന്ന് 1,047.98 കോടി രൂപയായി. 137 വര്‍ഷം പഴക്കമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ്, 2024 സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വായ്പാ വിതരണം റിപ്പോര്‍ട്ട് ചെയ്തു. 18.60 ശതമാനം വര്‍ധനയോടെ വായ്പാ വിതരണം 61,703.26 കോടി രൂപയായി.
സ്റ്റാന്റലോണ്‍ അടിസ്ഥാനത്തില്‍, മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ വിതരണം മുന്‍വര്‍ഷത്തെ 43,443.26 കോടി രൂപയില്‍ നിന്ന് 15 ശതമാനം ഉയര്‍ന്ന് 50,167.12 കോടി രൂപയായി. നികുതിക്കു ശേഷമുള്ള ലാഭം (പിഎടി) 22.40 ശതമാനം വര്‍ധിച്ച് 562.81 കോടി രൂപയായി. 2023 സാമ്പത്തിക വര്‍ഷത്തില്‍ 459.81 കോടി രൂപയായിരുന്നു ഇത്.
കമ്പനിയുടെ മാനേജ്മെന്റിന് കീഴിലുള്ള ആസ്തി (എയുഎം) മുന്‍വര്‍ഷത്തെ 17,615.07 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 23.26 ശതമാനം വര്‍ധിച്ച് 21,712.34 കോടി രൂപയായി.
അതിന്റെ വരുമാനം 25.59 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 24 സാമ്പത്തിക വര്‍ഷത്തിന്റെ മാര്‍ച്ച് പാദത്തില്‍ 1,197.31 രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 953.38 കോടി രൂപയുമായിരുന്നു. 2024 മാര്‍ച്ച് 31 വരെ, മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ഉപഭോക്തൃ അടിത്തറ 42.98 ലക്ഷം കവിഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം വര്‍ധനയാണിത്.
തങ്ങളുടെ 81 ശതമാനം ഉപഭോക്താക്കളും ഒരു ലക്ഷം രൂപയില്‍ താഴെയുള്ള വായ്പയാണ് നേടിയതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു.