23 Jan 2024 9:30 AM
സുരക്ഷാ കൗണ്‍സില്‍: ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം ഇല്ലാത്തതിനെ അസംബന്ധമെന്നു വിശേഷിപ്പിച്ച് മസ്‌ക്
MyFin Desk
Summary
- യുഎസ്, യുകെ, ഫ്രാന്‍സ്, റഷ്യ, ചൈന ഉള്‍പ്പെടെ അഞ്ച് സ്ഥിരാംഗങ്ങളാണു സുരക്ഷാ സമിതിയിലുള്ളത്
- ജനുവരി 21-ന് എക്‌സ് പ്ലാറ്റ്‌ഫോമിലാണ് മസ്‌ക് ഇക്കാര്യം കുറിച്ചത്
- ഇന്ത്യയെ സുരക്ഷാ സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് തടയാന്‍ വീറ്റോ അധികാരം വരെ ചൈന ഉപയോഗിച്ചു
യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം ഇല്ലാത്തതിനെ അസംബന്ധമെന്നു വിശേഷിപ്പിച്ച് ഇലോണ്‍ മസ്‌ക്
യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ നിലവിലെ ഘടന ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളെ വേണ്ടത്ര പ്രതിനിധീകരിക്കുന്നില്ലെന്നും ഒരു പൊളിച്ചെഴുത്ത് ആവശ്യമാണെന്നും ടെസ് ലയുടെ സിഇഒ കൂടിയായ മസ്‌ക് പറഞ്ഞു.
ജനുവരി 21-ന് എക്‌സ് പ്ലാറ്റ്‌ഫോമിലാണ് മസ്‌ക് ഇക്കാര്യം കുറിച്ചത്.
യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനായുള്ള ശ്രമം ഇന്ത്യ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ചൈന ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ അതിനെ എതിര്‍ക്കുകയാണ്.
ഇന്ത്യയെ സുരക്ഷാ സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് തടയാന്‍ വീറ്റോ അധികാരം വരെ ചൈന ഉപയോഗിച്ചു.
എന്നാല്‍ യുഎസ്, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യുഎന്‍ സുരക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്.
നിലവില്‍ യുഎസ്, യുകെ, ഫ്രാന്‍സ്, റഷ്യ, ചൈന ഉള്‍പ്പെടെ അഞ്ച് സ്ഥിരാംഗങ്ങളാണു സുരക്ഷാ സമിതിയിലുള്ളത്.