image

13 Dec 2024 10:33 AM GMT

News

മസ്കിന് ഇത് നല്ലകാലം! ചരിത്രത്തിൽ ആദ്യമായി 400 ബില്യൺ കടന്ന് ആസ്തി; മറ്റാർക്കും നേടാനാവാത്ത നേട്ടം

MyFin Desk

മസ്കിന് ഇത് നല്ലകാലം! ചരിത്രത്തിൽ ആദ്യമായി 400 ബില്യൺ കടന്ന് ആസ്തി; മറ്റാർക്കും നേടാനാവാത്ത നേട്ടം
X

400 ബില്യണ്‍ ഡോളര്‍ ആസ്തിയിലെത്തുന്ന ലോകത്തെ ആദ്യത്തെ വ്യക്തിയായി ഇലോൺ മസ്ക്. യുഎസ് പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മസ്കിന്‍റെ സമ്പത്തില്‍ വന്‍ കുതിച്ചു ചാട്ടമാണുണ്ടായത്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം മസ്‌കിൻ്റെ ആസ്തി 439.2 ബില്യൺ ഡോളറാണ്. അതായത് 3,72,69,37,00,80,000 ഇന്ത്യൻ രൂപ.

സ്‌പേസ് എക്‌സില്‍ ഈയിടെ നടന്ന ഇന്‍സൈഡര്‍ ഓഹരി വില്പനയാണ് മസ്‌കിന്റെ ആസ്തിയില്‍ കാര്യമായ വര്‍ധനവുണ്ടാകാന്‍ ഇടയാക്കിയത്. ഒറ്റദിവസം കൊണ്ട് മാത്രം 62.8 ബില്യന്‍ ഡോളറിന്‍റെ വര്‍ധനവാണ് ഓഹരികൾ വിറ്റതിലൂടെ മസ്ക് സമ്പാദിച്ചത്. സ്‌പേസ് എക്‌സിന്റെ മൊത്തം മൂല്യത്തിലും കുതിച്ചു കേറ്റമുണ്ടായി. 350 ബില്യണ്‍ ഡോളറാണ് നിലവിൽ വിപണിമൂല്യം. 218 ബില്യണ്‍ യുഎസ് ഡോളറാണ് ഈ വര്‍ഷം മാത്രം മസ്ക് ബിസിനസിൽ നിന്ന് നേടിയത്. 2021ലെ റെക്കോര്‍ഡ് നേട്ടത്തിന് ശേഷം ടെസ്​ലയുടെ ഓഹരികള്‍ ഇതാദ്യമായി 71 ശതമാനം കടന്നിരുന്നു.

2022 വർഷത്തിന്റെ അവസാനത്തോടെ മസ്കിന്റെ ആസ്തിമൂല്യം ഏകദേശം 200 ബില്യൺ ഡോളർ ഇടിഞ്ഞിരുന്നു. എന്നാൽ നിലവിൽ ഡൊണാൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ കമ്പനികൾ വിപണിയിൽ നേട്ടമുണ്ടാക്കുകയായിരുന്നു. ട്രപ് സർക്കാരിന് വേണ്ടി ഇലോൺ മസ്ക് പണം വാരിക്കോരി ചിലവഴിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവില്‍ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സ്വകാര്യ സ്റ്റാര്‍ട്ടപും സ്പേസ് എക്സാണ്. യുഎസ് സര്‍ക്കാരുമായുള്ള കരാറുകളാണ് പ്രധാനമായും സ്പേസ് എക്സിന്‍റെ വരുമാനം. ട്രംപ് വരുന്നതോടെ ഇത് കുതിച്ചുയരാനാണ് സാധ്യത.