15 Dec 2023 7:04 AM
Summary
- എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് നാരായണ മൂര്‍ത്തി മുന്നറിയിപ്പ് നല്‍കിയത്
- തന്റെ ഡീപ്‌ഫേക്ക് ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ചു കൊണ്ടുള്ള വ്യാജ അഭിമുഖങ്ങളെയും മൂര്‍ത്തി വിമര്‍ശിച്ചു
- തെറ്റായ കണ്ടന്റിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നു നാരായണ മൂര്‍ത്തി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു
ഓട്ടോമേറ്റഡ് ട്രേഡിംഗ് ആപ്ലിക്കേഷനുകളെ പിന്തുണയ്ക്കുന്നുണ്ടെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തയ്‌ക്കെതിരെ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തി ഡിസംബര്‍ 14 വ്യാഴാഴ്ച രംഗത്തുവന്നു.
'വ്യാജ വാര്‍ത്തകള്‍' എന്നാണ് അതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
അത്തരം വഞ്ചനാപരമായ അവകാശവാദങ്ങളില്‍ വീഴരുതെന്നും പൊതുജനങ്ങള്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
തന്റെ ഡീപ്‌ഫേക്ക് ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ചു കൊണ്ടുള്ള വ്യാജ അഭിമുഖങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു.
വിദ്വേഷം പരത്തുന്ന വെബ്‌സൈറ്റുകള്‍ പുറത്തുവിടുന്ന തെറ്റായ കണ്ടന്റിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നു നാരായണ മൂര്‍ത്തി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. തന്റെ പേര് ഉപയോഗിച്ച് വ്യാജമായി ഉല്‍പ്പന്നങ്ങളോ, സേവനങ്ങളോ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും നാരായണ മൂര്‍ത്തി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
സോഷ്യല്‍ മീഡിയയില്‍ തന്റെ പേര് ദുരുപയോഗം ചെയ്യുന്നുണ്ടെന്നു മുതിര്‍ന്ന വ്യവസായിയും മുന്‍ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനുമായ രത്തന്‍ ടാറ്റ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയതിനു തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ നാരായണ മൂര്‍ത്തിയും രംഗത്തുവന്നത്.
എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് നാരായണ മൂര്‍ത്തി മുന്നറിയിപ്പ് നല്‍കിയത്.