image

17 Oct 2023 8:55 AM

News

മുംബൈയില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

MyFin Desk

Flight services have been suspended in Mumbai
X

Summary

രണ്ട് റണ്‍വേകളുടെ അറ്റകുറ്റപ്പണിക്കു വേണ്ടിയാണ് അടച്ചത്


മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ ഇന്ന് (ഒക്ടോബര്‍ 17) താല്‍കാലികമായി നിര്‍ത്തിവെച്ചു.

മഴക്കാലത്തിനു ശേഷമുള്ള അറ്റകുറ്റപ്പണികള്‍ നടത്താനാണ് രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെ അടച്ചിടുമെന്ന് അറിയിച്ചത്.

ആര്‍.ഡബ്ല്യുവൈ 09/27, ആര്‍.ഡബ്ല്യുവൈ 14/32 എന്നീ

രണ്ട് റണ്‍വേകളുടെ അറ്റകുറ്റപ്പണിക്കു വേണ്ടിയാണ് അടച്ചത്.

പ്രതിദിനം 900 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന വിമാനത്താവളമാണു മുംബൈയിലേത്.