9 July 2024 12:45 PM GMT
Summary
- കായിക വിപണിയില്‍ റിലയന്‍സിന്റെ സ്വന്തം ബ്രാന്റ് വികസിപ്പിക്കാന്‍ തയ്യാറെടുത്ത് മുകേഷ് അംബാനി
- ഫ്രഞ്ച് റീട്ടെയിലര്‍ ബ്രാന്റായ ഡെക്കാത്‌ലോണിന്റെ മാതൃകയിലായിരിക്കും റിലയന്‍സ് കായിക വിപണിയിലെത്തുക
- ബ്രാന്റിന്റെ പേര് ഇത് വരെ നിശ്ചയിച്ചിട്ടില്ല
കായിക വിപണിയില്‍ റിലയന്‍സിന്റെ സ്വന്തം ബ്രാന്റ് വികസിപ്പിക്കാന്‍ തയ്യാറെടുത്ത് മുകേഷ് അംബാനി. ബ്രാന്റിന്റെ പേര് ഇത് വരെ നിശ്ചയിച്ചിട്ടില്ല. ഫ്രഞ്ച് റീട്ടെയിലര്‍ ബ്രാന്റായ ഡെക്കാത്‌ലോണിന്റെ മാതൃകയിലായിരിക്കും റിലയന്‍സ് കായിക വിപണിയിലെത്തുക. മുന്‍നിര നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളില്‍ 8,000 മുതല്‍ 10,000 ചതുരശ്ര അടി വിസ്തൃതിയുള്ള സ്ഥലങ്ങള്‍ പാട്ടത്തിനെടുക്കുന്നതിന് ഇതിനോടകം റിലയന്‍സ് ശ്രമം തുടങ്ങിക്കഴിഞ്ഞു. ബ്രാന്റിന്റെ പേര് ഇത് വരെ നിശ്ചയിച്ചിട്ടില്ല.
2009ല്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച ഡെക്കാത്ത്‌ലോണിന്റെ വരുമാനം 2023-ല്‍ 3,955 കോടി രൂപയായിരുന്നു. ഈ രംഗത്തേക്ക് റിലയന്‍സ് റീട്ടെയിലിന്റെ സ്പോര്‍ട്സ് വിപണന ബ്രാന്റ് കൂടെ എത്തുന്നത് ഡെക്കാത്‌ലോണിന് കനത്ത വെല്ലുവിളിയാണെന്നാണ് വിലയിരുത്തല്‍. അതേസമയം പ്രതിവര്‍ഷം പത്ത് സ്റ്റോറുകള്‍ വീതം തുറക്കുന്നത് തുടരുമെന്നും, പ്രധാന വിപണിയായി ഇന്ത്യ തുടരുമെന്നും ഡെക്കാത്‌ലോണ്‍ വ്യക്തമാക്കി.
പ്യൂമ, അഡിഡാസ്, സ്‌കെച്ചെഴ്സ് തുടങ്ങിയ മുന്‍നിര സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകളും രാജ്യത്ത് ഗണ്യമായ വളര്‍ച്ച ഈ കാലയളവില്‍ കൈവരിച്ചിട്ടുണ്ട്. ഇതിലേക്ക് റിലയന്‍സ് കൂടെ വരുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് വിലയിരുത്തല്‍.