image

21 Sep 2024 11:32 AM GMT

News

ഇന്ത്യൻ ശീതള പാനീയ വിപണി കീഴടക്കാൻ മുകേഷ് അംബാനി

MyFin Desk

ഇന്ത്യൻ ശീതള പാനീയ വിപണി കീഴടക്കാൻ മുകേഷ് അംബാനി
X

ശീതള പാനീയ വിപണിയിലെ ഭീമന്മാരായ കൊക്കകോള, പെപ്സി എന്നിവർക്കൊപ്പം ഇന്ത്യൻ വിപണി പിടിച്ചടക്കാൻ രംഗത്തിറങ്ങി മുകേഷ് അംബാനി. 'കാംപ' എന്ന ശീതള പാനീയ ബ്രാൻറിലൂടെയാണ് മുകേഷ് അംബാനി വിപണിയിലെത്തിയിരിക്കുന്നത്. കാംപയുടെ വില 50 ശതമാനം കുറച്ച് വിപണിയിൽ തരംഗമാകാനാണ് റിലയൻസ് പദ്ധതി. രാജ്യത്തെ ശീതളപാനീയ വിപണിയുടെ വളർച്ചയാണ് വിപണിയിൽ സജീവമാകുന്നതിന് റിലയൻസിനെ പ്രേരിപ്പിക്കുന്നത്. ശീതളപാനീയ വിപണി കഴിഞ്ഞ സാമ്പത്തിക വർഷം 41% വളർച്ചയാണ് നേടിയത്. കൊക്ക-കോള ഇന്ത്യയുടെ 2023 സാമ്പത്തിക വർഷത്തിലെ ലാഭം 722.44 കോടി രൂപയാണ് . ഇത് മുൻവർഷത്തെ അപേക്ഷിച്ച് 57.2% ഉയർന്നതാണ്.

വളരെ കുറഞ്ഞ വിലയിൽ, വിവിധ വിലയിലുള്ള പാക്കുകളിലും രുചിയിലുമാണ് കാംപ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 250 മില്ലി കുപ്പികൾ 10 രൂപയ്ക്കാണ് വിൽക്കുന്നത്. അതേസമയം കൊക്കകോളയും പെപ്സികോയും ഇതേ അളവിലുള്ള കുപ്പികൾ 20 രൂപയ്ക്കാണ് വിൽക്കുന്നത്. കൂടാതെ 500 മില്ലി കുപ്പികൾ 20 രൂപയ്ക്ക് വിൽക്കുമ്പോൾ 30 മുതൽ 40 രൂപ രൂപയ്ക്കു വരെയാണ് കൊക്കകോളയും പെപ്സിയും ഇതേ കുപ്പികൾ വിൽക്കുന്നത്.

1970 ൽ ആരംഭിച്ച കാംപ 1990-കളുടെ അവസാനത്തിലുണ്ടായ കൊക്കകോള, പെപ്സികോ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ കടന്നുവരവോടെ പ്രതിസന്ധിയിലായത്. തുടർന്ന് 2000 ആയപ്പോഴേക്കും ഡൽഹിയിലെ ബോട്ടിലിംഗ് പ്ലാൻറുകൾ കമ്പനി അടച്ചുപൂട്ടി. 2022ൽ ആണ് ന്യൂഡൽഹി ആസ്ഥാനമായുള്ള പ്യുവർ ഡ്രിങ്ക്സ് ഗ്രൂപ്പിൽ നിന്ന് 22 കോടി രൂപയ്ക്ക് റിലയൻസ് കാംപ വാങ്ങുന്നത്.