28 Oct 2023 4:22 AM
Summary
സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വധഭീഷണി. 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ വധിക്കുമെന്ന് സൂചിപ്പിച്ചു കൊണ്ട് ഇ-മെയ്‌ലിലാണു ഭീഷണി ലഭിച്ചത്.
ഷാദാബ് ഖാന്‍ എന്നു പേരുള്ള വ്യക്തിയില്‍ നിന്നാണ് ഒക്ടോബര്‍ 27-ന് രാത്രി 8.51-ന് ഇമെയ്ല്‍ ലഭിച്ചതെന്നു മുകേഷ് അംബാനിയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് പറഞ്ഞു.
ഭീഷണി ലഭിച്ചയുടന്‍ തന്നെ മുകേഷ് അംബാനിയുടെ സുരക്ഷാ വിഭാഗം മുംബൈയിലെ ഗാംദേവി പൊലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചു.പൊലീസ്ഐപിസി 387, 506 (2) വകുപ്പുകൾ പ്രകാരം കേസെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.