image

12 Jan 2024 10:51 AM

News

മുകേഷ് അംബാനി 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍

MyFin Desk

Mukesh Ambani in the $100 billion club
X

Summary

  • മുകേഷ് അംബാനിയുടെ ആസ്തി ഇപ്പോള്‍ 102 ബില്യന്‍ ഡോളറാണ്
  • ഗൗതം അദാനിയെ മറികടന്നാണ് അംബാനി ഈ നേട്ടം കൈവരിച്ചത്
  • ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായും മുകേഷ് അംബാനി മാറി


റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനി 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ വീണ്ടും ഇടം നേടി.

ബ്ലൂംബെര്‍ഗ് ബില്യനെയര്‍ ഇന്‍ഡെക്‌സില്‍ അംബാനിയുടെ റാങ്ക് 12 -ാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. ഇതോടെ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായും മുകേഷ് അംബാനി മാറി. ഗൗതം അദാനിയെ മറികടന്നാണ് അംബാനി ഈ നേട്ടം കൈവരിച്ചത്.

മുകേഷ് അംബാനിയുടെ ആസ്തി ഇപ്പോള്‍ 102 ബില്യന്‍ ഡോളറാണ്.

റിലയന്‍സിന്റെ ഓഹരി മുന്നേറിയതാണ് അംബാനിയുടെ ആസ്തിയില്‍ വര്‍ധനയുണ്ടാകാന്‍ കാരണം. കഴിഞ്ഞ കുറച്ച് ട്രേഡിംഗ് സെഷനുകളില്‍ റിലയന്‍സ് ഓഹരികള്‍ വന്‍മുന്നേറ്റമാണു നടത്തിയത്.

ജനുവരി 11 വ്യാഴാഴ്ചയിലെ ട്രേഡിംഗ് സെഷനില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 2.58 ശതമാനത്തോളം മുന്നേറി 2718.40 രൂപയിലാണ് ക്ലോസ് ചെയ്തത്. അതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 18.40 ലക്ഷം കോടി രൂപയാവുകയും ചെയ്തു.

ബ്ലൂംബെര്‍ഗിന്റെ സമ്പന്നപ്പട്ടികയില്‍ 212 ബില്യന്‍ ഡോളറിന്റെ ആസ്തിയുള്ള ഇലോണ്‍ മസ്‌കാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് ജെഫ് ബെസോസും മൂന്നാം സ്ഥാനത്ത് ബര്‍നാര്‍ഡ് ആര്‍നോള്‍ട്ടുമാണ്. ഇവര്‍ക്ക് യഥാക്രമം 180, 164 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്.