3 Feb 2024 4:46 AM
Summary
- ഓഹരി ഒന്നിന് 487.20 രൂപ എന്ന നിരക്കില്‍ 50 ലക്ഷം ഓഹരികളാണു മോര്‍ഗന്‍ സ്റ്റാന്‍ലി വാങ്ങിയത്
- വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് പേടിഎം പേയ്‌മെന്റ് ബാങ്കില്‍ 49 ശതമാനം ഓഹരിയാണുള്ളത്
- പേടിഎമ്മിന്റെ ഓഹരികള്‍ ഫെബ്രുവരി രണ്ടിന് 20 ശതമാനത്തോളം ഇടിഞ്ഞിരുന്നു
എന്‍എസ്ഇയിലെ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ പേടിഎമ്മിന്റെ മാതൃസ്ഥാപനവും നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വണ്‍ 97 കമ്മ്യൂണിക്കേഷനില്‍ നിന്നും മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ സഹസ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ (സിംഗപ്പൂര്‍) പിടിഇ 243.6 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
ഓഹരി ഒന്നിന് 487.20 രൂപ എന്ന നിരക്കില്‍ 50 ലക്ഷം ഓഹരികളാണു മോര്‍ഗന്‍ സ്റ്റാന്‍ലി വാങ്ങിയത്.
പേടിഎമ്മിന്റെ ഓഹരികള്‍ ഫെബ്രുവരി രണ്ടിന് 20 ശതമാനത്തോളം ഇടിഞ്ഞിരുന്നു.
വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് പേടിഎം പേയ്‌മെന്റ് ബാങ്കില്‍ 49 ശതമാനം ഓഹരിയാണുള്ളത്. വിജയ് ശേഖര്‍ ശര്‍മയാണ് പേടിഎം സ്ഥാപകനും സിഇഒയും. ഇദ്ദേഹത്തിന് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കില്‍ 51 ശതമാനം ഓഹരിയുണ്ട്.
ബിഎസ്ഇയില്‍ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരി ഫെബ്രുവരി 2 ന് 487.05 രൂപ എന്ന നിലയിലാണു വ്യാപാരം അവസാനിപ്പിച്ചത്.