image

9 Aug 2023 1:09 PM IST

News

ഇന്ത്യന്‍ റെയില്‍വേയില്‍ 2 ലക്ഷത്തിലധികം ഒഴിവുകള്‍

MyFin Desk

vacancies in indian railways, how to apply
X

Summary

  • കോണ്‍സ്റ്റബിള്‍,സബ് ഇന്‍സ്‌പെക്ടര്‍ എന്നിങ്ങനെ 9739 ഒഴിവുകള്‍
  • ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം
  • ജാലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആധാര്‍ നിര്‍ബന്ധമാണ്


തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് സന്തോഷിക്കാനുള്ള വാര്‍ത്തയാണ് ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം ഒഴിവുകളാണ് റെയില്‍വേയിലുള്ളതെന്നാണ് വിവരം. അടുത്തിടെ വിവിധ തസ്തികകളിലെ ഒഴിവുകളെക്കുറിച്ച് റെയില്‍വേ വ്യക്തമാക്കിയിരുന്നു. ഇനിയും വിവിധ തസ്തികകളിലെ ഒഴിവുകള്‍ പ്രഖ്യാപിക്കാനുണ്ടെന്നും റെയില്‍വേ വ്യക്തമാക്കുന്നു.

റെയില്‍വേ പോലീസ് ഫോഴ്‌സിലേക്ക് 9739 കോണ്‍സ്റ്റബിള്‍,സബ് ഇന്‍സ്‌പെക്ടര്‍ തസ്തികകള്‍, 27019 അസിസ്റ്റന്റ് ലോക്കോ പൈലറ്റുകള്‍ (എഎല്‍പി), ടെക്‌നീഷ്യന്‍ ഗ്രേഡ് തസ്തികകള്‍, 62907 ഗ്രൂപ് ഡി തസ്തികകള്‍, 9500 ആര്‍പിഎഫ് ഭാര്‍തി ഓഴിവുകള്‍, 798 ആര്‍പിഎഫ് ഒഴിവുകള്‍ എന്നിങ്ങനെയാണ് നിലവില്‍ റെയില്‍വേ പ്രഖ്യാപിച്ചിരിക്കുന്ന ഒഴിവുകള്‍.

കൂടാതെ, സുരക്ഷ ജീവനക്കാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റേഴ്‌സ് (എഎസ്എം), നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറികള്‍ (എന്‍ടിപിസി), ടിക്കറ്റ് കളക്ടര്‍മാര്‍ (ടിസി) എന്നീ തസ്തികകളിലേക്കായി് 2.4 ലക്ഷത്തിലധികം ഒഴിവുകള്‍ ഉടന്‍ റെയില്‍വേ പ്രഖ്യാപിക്കുമെന്നും ഇന്ത്യന്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡ് സാധാരണയായി ഗ്രൂപ്പുകളായി തരംതിരിച്ചുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനങ്ങളാണ് പുറത്തിറക്കുന്നത് റെയില്‍വേ തസ്തികകളെ പ്രധാനമായും രണ്ട് പ്രധാന ഗ്രൂപ്പുകളായാണ് തരംതിരിച്ചിരിക്കുന്നത്.അതില്‍ ഗ്രൂപ്പ് 'എ', 'ബി' തസ്തികകള്‍ ഉള്‍പ്പെടുന്നത് ഗസറ്റഡ വിഭാഗത്തിലാണ്, ഗ്രൂപ്പ് 'സി', 'ഡി' തസ്തികകള്‍ നോണ്‍ ഗസറ്റഡ് വിഭാഗത്തില്‍ ഉള്‍പ്പെടും.

ഗ്രൂപ്പ് എ

ഗ്രൂപ്പ് എ കാറ്റഗറിയില്‍ വരുന്ന ഒഴിവുകള്‍ പൊതുവേ യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷ, എഞ്ചിനീയറിംഗ് സര്‍വീസ് പരീക്ഷ, കംബൈന്‍ഡ് സര്‍വീസ് എക്‌സാമിനേഷന്‍ എന്നിവയിലൂടെയാണ് പരിഹരിക്കുന്നത്.

ഗ്രൂപ്പ് ബി

ഗ്രൂപ്പ് ബിയില്‍ സെക്ഷന്‍ ഓഫീസര്‍ ഗ്രേഡിലുള്ള പദവികളാണുള്ളത്. സി ഗ്രൂപ്പിലുള്ള ജീവനക്കാരെ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ബിയിലേക്ക് നിയമിക്കാറുണ്ട്.

ഗ്രൂപ്പ് സി

സ്റ്റേഷന്‍ മാസ്റ്റര്‍, ടിക്കറ്റ് കളക്ടര്‍, ക്ലര്‍ക്ക്, കൊമേഴ്‌സ്യല്‍ അപ്രന്റീസ്, സേഫ്റ്റി സ്റ്റാഫ്, ട്രാഫിക് അപ്രന്റീസ്, എഞ്ചിനീയറിംഗ് പോസ്റ്റുകള്‍ (ഇലക്ട്രിക്കല്‍, സിഗ്നല്‍, ടെലികമ്യൂണിക്കേഷന്‍, സിവില്‍, മെക്കാനിക്കല്‍) തുടങ്ങിയവയാണ് ഗ്രൂപ്പ് സിയില്‍ വരുന്നത്. ഗ്രൂപ്പ് ഡിയില്‍ വരുന്നത് ട്രാക്ക് മാന്‍, ഹെല്‍പ്പര്‍, അസിസ്റ്റന്റ് പോയിന്റ്‌സ് മാന്‍, സഫായി വാല, സഫായിവാലി, ഗണ്‍മാന്‍, പ്യൂണ്‍ എന്നിങ്ങനെ വിവിധ തസ്തികകളിലേക്കുള്ള വേക്കന്‍സികളാണ് ഉള്‍പ്പെടുന്നത്.

എങ്ങനെ അപേക്ഷിക്കും

ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ indianrailways.gov.in എന്ന വെബ്‌സൈറ്റിലെ ആര്‍ആര്‍ബി റീജിയണ്‍സ്, ആര്‍ആര്‍സി, മെട്രോ റെയില്‍ എന്നീ ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാം. അടുത്തതായി അപ്ലൈ ചെയ്യാന്‍ ആഗ്രഹിക്കുന്ന റീജിയണ്‍ അല്ലെങ്കില്‍ ഡിപ്പാര്‍ട്‌മെന്റാണ് തെരഞ്ഞെടുക്കേണ്ടത്. അതിനുള്ളിലെ റിക്രൂട്ട്‌മെന്റ് സെക്ഷന്‍ ക്ലിക്ക് ചെയ്ത് നോട്ടിഫിക്കേഷന്‍ വായിച്ചതിനുശേഷം ആപ്ലിക്കേഷന്‍ പൂരിപ്പിക്കാം. ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ആപ്ലിക്കേഷന്‍ ഫീസ് അടച്ചതിനുശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ അപേക്ഷ നടപടികള്‍ പൂര്‍ത്തിയാകും. അതിനുശേഷം അപേക്ഷയുടെ ഒരു പ്രിന്റെടുത്ത് കയ്യില്‍ സൂക്ഷിക്കാം.