image

27 May 2024 1:32 PM

News

കാലവര്‍ഷം വെള്ളിയാഴ്ച എത്തും; അധിക മഴയ്ക്ക് സാദ്ധ്യത

MyFin Desk

കാലവര്‍ഷം വെള്ളിയാഴ്ച എത്തും; അധിക മഴയ്ക്ക് സാദ്ധ്യത
X

Summary

ജൂണിലും സാധാരണയേക്കാൾ കൂടുതൽ മഴയ്ക്ക് സാധ്യത


സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31-ഓടെ എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

കേരളമടക്കം രാജ്യത്ത് കാലവര്‍ഷം സാധാരണയേക്കാൾ കടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തവണ അധികമഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ രണ്ടാം ഘട്ട മണ്‍സൂണ്‍ പ്രവചന റിപ്പോര്‍ട്ടില്‍ പറയുന്നു.

ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലും കാലവർഷം കനക്കും.

ജൂണിലും സാധാരണയേക്കാൾ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്.

രാജ്യമൊട്ടാകെ 106 ശതമാനം മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. 2024 ജൂൺ മുതൽ സെപ്തംബര്‍ വരെയുള്ള മഴ സാധ്യതാ കണക്കാണിത്.

ഉത്തരേന്ത്യയിൽ 92 മുതൽ 108 ശതമാനം വരെ മഴ പ്രവചിക്കപ്പെടുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ 94 ശതമാനത്തിന് താഴെയായി കുറയുമെന്നാണ് പ്രവചനം.

വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിൽ എത്തിച്ചേർന്നേക്കുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം 8 ദിവസം വൈകിയാണ് കാലവര്‍ഷം കേരളത്തില്‍ എത്തിയത്.