image

15 Aug 2024 5:30 AM

News

നിക്ഷേപം; ആഗോള കമ്പനികള്‍ ഇന്ത്യയെ ലക്ഷ്യമിടുന്നതായി മോദി

MyFin Desk

states should compete to attract global companies, pm
X

Summary

  • മികച്ച ഭരണവും ക്രമസമാധാനവും ഉറപ്പാക്കി സംസ്ഥാനങ്ങള്‍ നിക്ഷേപം ആകര്‍ഷിക്കണം
  • 'ഡിസൈന്‍ ഇന്‍ ഇന്ത്യ', 'ഡിസൈന്‍ ഫോര്‍ ദ വേള്‍ഡ്' എന്നിവ ലക്ഷ്യമാക്കി രാജ്യം പ്രവര്‍ത്തിക്കണം


പല ആഗോള കമ്പനികളും ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും സംസ്ഥാനങ്ങള്‍ അവരെ ആകര്‍ഷിക്കാന്‍ പരസ്പരം മത്സരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

78-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത മോദി, സര്‍ക്കാരിന്റെ മൂന്നാം ടേമില്‍ കണ്ടുമുട്ടിയ ഭൂരിഭാഗം ആളുകളും ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.

ഇന്ത്യയെ ആഗോള ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റാനുള്ള ഒരു സുവര്‍ണാവസരമാണ്. മികച്ച ഭരണവും ക്രമസമാധാനവും ഉറപ്പാക്കിക്കൊണ്ട് നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള നയങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് അദ്ദേഹം ആവശ്യപ്പെട്ടു.

'ഡിസൈന്‍ ഇന്‍ ഇന്ത്യ', 'ഡിസൈന്‍ ഫോര്‍ ദ വേള്‍ഡ്' എന്നിവയില്‍ രാജ്യം പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

ഉയര്‍ന്നുവരുന്ന ആഗോള ഗെയിമിംഗ് വ്യവസായത്തെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ നയിക്കണമെന്നും ചെങ്കോട്ടയില്‍ നിന്നുള്ള തന്റെ 11-ാമത് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

വ്യവസായ 4.0 വിപ്ലവത്തോട് സമന്വയിപ്പിച്ചുകൊണ്ട്, കൃഷി മുതല്‍ ശുചിത്വം വരെയുള്ള എല്ലാ മേഖലകളിലും വ്യാപിച്ചുകിടക്കുന്ന സമഗ്രമായ നൈപുണ്യ വികസനത്തിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

'സ്‌കില്‍ ഇന്ത്യ' പരിപാടിയിലൂടെ ഇന്ത്യ വളര്‍ച്ചയ്ക്കും പുതിയ ആക്കം കൂട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്നത് ഇന്ത്യയുടെ അര്‍ത്ഥതന്ത്രത്തിന്റെ (സാമ്പത്തിക) മന്ത്രമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

'ഒരു ജില്ല, ഒരു ഉല്‍പ്പന്നം' എന്നതിനൊപ്പം, ഓരോ ജില്ലയും ഇപ്പോള്‍ അതിന്റെ ഉല്‍പന്നങ്ങളില്‍ അഭിമാനിക്കുകയും കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഒരു പ്രത്യേക ഉല്‍പന്നത്തില്‍ വൈദഗ്ധ്യം നേടുന്നതിന് അതിന്റെ അതുല്യമായ ശക്തികള്‍ തിരിച്ചറിയാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ഊര്‍ജ മേഖലയില്‍ സ്വാശ്രയത്വം ആകുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുമായി രാജ്യം അക്ഷീണം പ്രയത്‌നിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.