21 Sept 2023 11:34 AM
Summary
- തമിഴ്‌നാടിന് മൂന്നാം വന്ദേഭാരത്
- കാസര്‍കോട്- തിരുവനന്തപുരം വന്ദേഭാരതും ഉദ്ഘാടനം ചെയ്യും
ഒന്‍പത് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ സെപ്റ്റംബര്‍ 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്‌തേക്കും. ഈ ഒമ്പത് ട്രെയിനുകളില്‍, ഇന്ത്യന്‍ റെയില്‍വേ പശ്ചിമ ബംഗാളിനും തമിഴ്‌നാടിനും രണ്ട് വീതവും, കേരളം, ഒഡീഷ, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങൾക്ക് ഓരോ ട്രെയിനുകളുമാണ് നൽകിയിരിക്കുന്നത്.
റിപ്പോര്‍ട്ട് അനുസരിച്ച്, ഈ സെമി-ഹൈ സ്പീഡ് ട്രെയിനുകള്‍ക്കു എട്ട് കോച്ചുകളായിരിക്കും ഉള്ളത് . റാഞ്ചി-ഹൗറ, പട്ന-ഹൗറ, വിജയവാഡ-ചെന്നൈ, തിരുനെല്‍വേലി-ചെന്നൈ, റൂര്‍ക്കേല-പുരി, ഉദയ്പൂര്‍-ജയ്പൂര്‍, കാസര്‍ഗോഡ്-തിരുവനന്തപുരം, ജാംനഗര്‍-അഹമ്മദാബാദ്, ഹൈദരാബാദ്-ബെംഗളൂരു എന്നീ റൂട്ടുകളിലായിരിക്കും ഈ ട്രെയിനുകൾ സർവീസ് നടത്തുക.
കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് കാസർഗോഡ് - ആലപ്പുഴ - തിരുവനന്തപരു റൂട്ടിലായിരിക്കും സർവീസ് നടത്തുക. കാസർഗോഡ് നിന്ന് രാവിലെ 7 മണിക്ക് പുറപ്പെടുന്ന ട്രെയിൻ , വൈകിട്ട് 3 .05 നു തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനറിൽ എത്തും. തിരിച്ചുള്ള ട്രെയിൻ വൈകിട്ട് 4 .05 നു തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ടു, രാത്രി 11 55 നു കാസർഗോഡ് എത്തിച്ചേരും. കാസർഗോഡ് -തിരുവനന്തപരു സർവീസ് തിങ്കളാഴ്ചകളിൽ ഉണ്ടായിരിക്കുകയില്ല. തിരുവനന്തപരു -കാസർഗോഡ് സർവീസ് ചൊവ്വാഴ്ചകളിലും.
തിരുനെല്‍വേലി-ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ തിരുനെല്‍വേലി ജംഗ്ഷനില്‍ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 1:50 ഓടെ ചെന്നൈയിലെത്തും.മടക്കയാത്ര ചൊവ്വാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 2:50 ന് ആരംഭിക്കും. കഴിഞ്ഞ വര്‍ഷം നവംബറില്‍ ചെന്നൈ-മൈസൂര്‍ വന്ദേ ഭാരത് എക്സ്പ്രസും തുടര്‍ന്ന് ചെന്നൈ-കോയമ്പത്തൂര്‍ വന്ദേ ഭാരത് ട്രെയിനും ആരംഭിച്ചതിന് ശേഷമുള്ള തമിഴ്നാടിന്റെ ലഭിക്കുന്ന മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്.
പുരി-റൂര്‍ക്കേല റൂട്ടിൽ സർവീസ് ആരംഭിക്കുന്നത് ഒഡീഷയുടെ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനാണ്. . പുരി-റൂര്‍ക്കേല വന്ദേ ഭാരത് എക്സ്പ്രസിന്റെ സമ്പൂര്‍ണ ട്രയല്‍ റണ്‍ ബുധനാഴ്ച നടത്തി. സംസ്ഥാനത്തെ തീരദേശ ജില്ലകളെ പടിഞ്ഞാറന്‍ മേഖലയുമായി ബന്ധിപ്പിക്കുന്നതാണ് ട്രെയിന്‍.
ബെംഗളൂരു, ഹൈദരാബാദ് വന്ദേ ഭാരത് ട്രെയിന്‍ രണ്ട് ടെക് സിറ്റികളെ ബന്ധിപ്പിക്കുന്ന 610 കിലോമീറ്റര്‍ ദൂരം 8.5 മണിക്കൂറിനുള്ളില്‍ ഓടി എത്തും. ട്രെയിന്‍ ഹൈദരാബാദിലെ കച്ചെഗുഡയില്‍ നിന്ന് രാവിലെ 5.30 ന് പുറപ്പെട്ട് ഏകദേശം 2 മണിക്ക് യശ്വന്ത്പൂരില്‍ എത്തിച്ചേരും. മടക്കയാത്രയില്‍, ട്രെയിന്‍ ഉച്ചയ്ക്ക് 2:45 ന് പുറപ്പെട്ട് രാത്രി 11:15 ന് കച്ചെഗുഡയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിജയവാഡ-ചെന്നൈ ബന്ധിപ്പിക്കുന്ന രണ്ടാമത്തെ വന്ദേ ഭാരത് രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള ദൂരം ആറ് മണിക്കൂര്‍ 40 മിനിറ്റിനുള്ളില്‍ മറികടക്കും.
സെന്‍ട്രല്‍ റെയില്‍വേയുടെ സമീപകാല പത്രക്കുറിപ്പ് പ്രകാരം, ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 8 വരെ സെന്‍ട്രല്‍ റെയില്‍വേ മേഖലയില്‍ വന്ദേ ഭാരത് ട്രെയിനുകളില്‍ യാത്ര ചെയ്ത മൊത്തം യാത്രക്കാരുടെ എണ്ണം 1.22 ലക്ഷം ആണ്. മേല്‍പ്പറഞ്ഞ കാലയളവില്‍ ഈ സേവനങ്ങളിലൂടെ റെയില്‍വേ നേടിയ ആകെ വരുമാനം 10.72 കോടി രൂപയാണ്