image

15 April 2023 2:15 PM GMT

Technology

മൊബൈല്‍ ഫോണ്‍ ചാര്‍ജ് വര്‍ധനവ് വൈകിയേക്കും

MyFin Desk

മൊബൈല്‍ ഫോണ്‍ ചാര്‍ജ് വര്‍ധനവ് വൈകിയേക്കും
X

Summary

  • മൊബൈല്‍ഫോണ്‍ റീചാര്‍ജ് നിരക്ക് ഉടനുണ്ടായേക്കില്ല
  • വോഡഫോണ്‍ ഐഡിയ ഉപഭോക്താക്കള്‍ക്കായി മത്സരം
  • കമ്പനികളുടെ മത്സരം കടുക്കുന്നു


മുംബൈ: ടെലികോം സര്‍വീസുകളുടെ താരിഫ് വര്‍ധനവ് വൈകിയേക്കും. സ്വകാര്യ ടെലികോം സര്‍വീസ് ദാതാക്കളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ സര്‍വീസ് നിരക്ക് വര്‍ധിപ്പിക്കാനിരുന്നതാണ്. എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മാത്രമേ താരിഫ് വര്‍ധിപ്പിക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. വിപണിയില്‍ പരസ്പരമുള്ള മത്സരം കൊഴുപ്പിക്കാനാണ് താരിഫ് വര്‍ധനവ് വൈകിപ്പിക്കാനുള്ള തീരുമാനത്തിന് കാരണമെന്നാണ് വിവരം.

ടെലികോം വിപണി പൊതുവേ ദുര്‍ബലമാണെന്നും പെട്ടെന്നുള്ള നിരക്ക് വര്‍ധനവ് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് കമ്പനികള്‍. വലിയ വരുമാനം നല്‍കുന്ന ഉപഭോക്താക്കളെ നേടാനുള്ള മത്സരവും വോഡഫോണ്‍ ഐഡിയ 5ജി സേവനം ഇതുവരെ ആരംഭിക്കാത്തതിനാല്‍ ആ ഉപഭോക്താക്കളെയും സ്വന്തമാക്കാനുള്ള മത്സരവുമൊക്കെ പുതിയ തീരുമാനത്തിന് പിറകിലുണ്ടെന്നാണ് കരുതുന്നത്.

5 ജി പ്ലാനും ഉയര്‍ന്ന പ്ലാനുകള്‍ സ്വീകരിക്കുന്ന ഉപഭോക്താക്കളെ നേടാനുമുള്ള മത്സരം പരിഗണിച്ച് മീഡിയം കാലയളവിലേക്ക് താരിഫ് വര്‍ധനവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ഇന്ത്യാ റേറ്റിങിന്റെ റിപ്പോര്‍ട്ട് പറയുന്നത്.