2 April 2024 5:34 PM IST
Summary
- ഒരു ഇന്ത്യൻ പൗരന് ഏറ്റവും ആവിശ്യമായി വരുന്ന ചില ആപ്പുകള്‍ സർക്കാർ തന്നെ പുറത്തിറക്കിയിട്ടുണ്ട്
- ഈ ആപ്പുകള്‍ എല്ലാം തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോർ, ആപ്പിള്‍ ആപ്പ് സ്റ്റോർ എന്നിവടങ്ങളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് ഇൻസ്റ്റാള്‍ ചെയ്യാൻ സാധിക്കുന്നതാണ്
- ടെലിഗ്രാമില്‍ നിന്നോ മറ്റ് വെബ്സൈറ്റുകളില്‍ നിന്നോ എല്ലാം ഡൗണ്‍ലോഡ് ചെയ്യുന്ന എപികെ ആപ്പുകളില്‍ മാല്‍വെയറുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്
ഇന്ന് കുട്ടികള്‍ മുതല്‍ മുതിർന്നവർ വരെ ഇന്ന് സ്മാർട്ട് ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്.അതുപൊലെ തന്നെ നിരവധി ആപ്പുകളും നമ്മുടെ സ്മാർട്ട് ഫോണുകളില്‍ നമ്മള്‍ ഇൻസ്റ്റാള്‍ ചെയ്യുന്നുണ്ട്. ഇവയിൽ ചില ആപ്പുകൾ കൊണ്ട് മാത്രമായിരിക്കും നമുക്ക് പ്രേയോജനം ഉണ്ടാവുക എന്നാല്‍ ഒരു ഇന്ത്യൻ പൗരന് ഏറ്റവും ആവിശ്യമായി വരുന്ന ചില ആപ്പുകള്‍ സർക്കാർ തന്നെ പുറത്തിറക്കിയിട്ടുണ്ട്.ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആപ്പുകൾ ഇവയാണ് .
എം പരിവാഹൻ
സ്വന്തമായി വാഹനമുള്ള എല്ലാ ഉപയോക്താക്കളും നിർബന്ധമായും ഈ ആപ്പ് ഇൻസ്റ്റാള്‍ ചെയ്യേണ്ടതാണ്. കാരണം നിങ്ങളുടെ വാഹനവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഈ ആപ്പിന്റെ സഹായത്താല്‍ ചെയ്യാൻ സാധിക്കുന്നതാണ്. ഉദാഹരണത്തിന് നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ്, വാഹനത്തിന്റെ ആർസി ബുക്ക് എന്നിവയെല്ലാം ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. വാഹന പരിശോധന സമയത്ത് ഇത് കാണിച്ചാലും മതിയാകും.മാത്രമല്ല നിങ്ങളുടെ വാഹനത്തിന് എന്തെങ്കിലും തരത്തിലുള്ള പിഴകളും മറ്റും ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും ഈ ആപ്പ് വഴി അറിയാൻ സാധിക്കുന്നതാണ്. കേന്ദ്ര സർക്കാർ അപ്രൂവ് ചെയ്ത ആപ്പുകളില്‍ ഒന്നുകൂടിയാണ് എം പരിവാഹൻ.
ഉമങ് ആപ്പ്
നിരവധി സർക്കാർ സേവനങ്ങള്‍ ആണ് ഈ ആപ്പുമായി ബന്ധിച്ചിപ്പിരിക്കുന്നത്. നിങ്ങളുടെ ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ഈ ആപ്പിന്റെ സഹായം തേടാം.ഓണ്‍ലൈൻ ആയിട്ട് പോലീസില്‍ പരാതി നല്‍കാനും സൈബർ ക്രൈം പരാതികള്‍ നല്‍കാനും എല്ലാം ഉമങ് ആപ്പ് സഹായിക്കുന്നതാണ്. മാത്രമല്ല പിഎഫ് പരമായിട്ടുള്ള സേവനങ്ങള്‍ക്കും ഉമങ് ആപ്പിന്റെ സഹായം ഉപയോക്താക്കള്‍ക്ക് തേടാവുന്നതാണ്
പാസ്പോർട്ട് സേവ
നിങ്ങളുടെ പാസ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും നിങ്ങള്‍ക്ക് പാസ്പോർട്ട് സേവ ആപ്പിന്റെ സേവനം സ്വീകരിക്കാൻ സാധിക്കുന്നതാണ്.ഉദാഹരണത്തിന് പുതിയ ഒരു പാസ്പോർട്ടിന് അപേക്ഷിക്കാനും നിലവിലെ പാസ്പോർട്ട് റിന്യൂ ചെയ്യാനും എല്ലാം ഈ ആപ്പ് ഉപകരിക്കുന്നതാണ്. ഈ ആപ്പും സർക്കാർ അംഗീകരിച്ചതാണ്
ഡിജി ലോക്കർ
നിങ്ങളുടെ പ്രധാനപ്പെട്ട രേഖകളായ ലൈസൻസ്, ആധാർ കാർഡ്, എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, പാൻ കാർഡ് എന്നിവയെല്ലാം ഡിജിറ്റല്‍ ആയി സൂക്ഷിക്കാൻ ഈ ആപ്പ് ഉപയോക്താക്കളെ സഹായിക്കുന്നതാണ്.അതായത് എന്തെങ്കിലും ആവിശ്യങ്ങള്‍ക്കായി സർട്ടിഫിക്കറ്റുകള്‍ കൂടെ കൊണ്ടുപോകണ്ട. ഡിജി ലോക്കറിന്റെ സഹായത്തില്‍ ഈ രേഖകള്‍ എല്ലാം ഡിജിറ്റലായി സൂക്ഷിക്കാൻ സാധിക്കുന്നതാണ്
എം ആധാർ
നിങ്ങളുടെ ആധാർ കാർഡുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ഈ ആപ്പിന്റെ സഹായം തേടാൻ സാധിക്കുന്നതാണ്. ഡിജിറ്റല്‍ ആധാർ കാർഡ് ഡൗണ്‍ലോഡ് ചെയ്യാം അപ്ഡേറ്റ് ചെയ്യാം എന്നിവയ്ക്കെല്ലാം എം ആധാർ ഉപയോക്താക്കളെ സഹായിക്കുന്നതാണ്.
ഈ ആപ്പുകള്‍ എല്ലാം തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോർ, ആപ്പിള്‍ ആപ്പ് സ്റ്റോർ എന്നിവടങ്ങളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് ഇൻസ്റ്റാള്‍ ചെയ്യാൻ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള വിശ്വസനീയ ഉറവിടങ്ങളില്‍ നിന്ന് മാത്രമെ നിങ്ങള്‍ ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യാവു. ടെലിഗ്രാമില്‍ നിന്നോ മറ്റ് വെബ്സൈറ്റുകളില്‍ നിന്നോ എല്ലാം ഡൗണ്‍ലോഡ് ചെയ്യുന്ന എപികെ ആപ്പുകളില്‍ മാല്‍വെയറുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ സംഭവിച്ചാല്‍ നിങ്ങളുടെ അനുവാദം ഇല്ലാതെ നിങ്ങളുടെ ഫോണ്‍ മറ്റൊരാള്‍ക്ക് ആക്സസ് ചെയ്യാവുന്നതാണ്.