5 Jan 2024 9:31 AM
Summary
- ജനുവരി 15-നാണ് പൊങ്കല്‍ ആഘോഷം
- 1000 രൂപയ്ക്ക് പുറമെ ഒരു കിലോ അരി, പഞ്ചസാര, സാരി, ധോത്തി തുടങ്ങിയവയും വിതരണം ചെയ്യുന്നുണ്ട്
- ' കലൈഞ്ജര്‍ മഗളിര്‍ ഉറിമൈ തിട്ടം ' എന്ന പദ്ധതിയിലൂടെ നല്‍കി വരുന്ന 1000 രൂപയും ജനുവരി 10ന് വിതരണം ചെയ്യും
വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോടനുബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ജനങ്ങള്‍ക്ക് 1000 രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചു.
ജനുവരി 5-നാണ് ഇക്കാര്യം തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ന്യായവില ഷോപ്പുകളിലൂടെയായിരിക്കും 1000 രൂപ സമ്മാനിക്കുക.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ആദായ നികുതിദായകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് 1000 രൂപ ലഭിക്കില്ല.
ജനുവരി 15-നാണ് പൊങ്കല്‍ ആഘോഷം.
1000 രൂപയ്ക്ക് പുറമെ ഒരു കിലോ അരി, പഞ്ചസാര, സാരി, ധോത്തി തുടങ്ങിയവയും വിതരണം ചെയ്യുന്നുണ്ട്.
1.15 കോടി സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുന്ന ' കലൈഞ്ജര്‍ മഗളിര്‍ ഉറിമൈ തിട്ടം ' എന്ന പദ്ധതിയിലൂടെ നല്‍കി വരുന്ന 1000 രൂപയും ജനുവരി 10ന് വിതരണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.