22 May 2024 2:32 PM IST
Summary
- മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ ഇന്ന് ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിനു മുന്നില്‍ നാട്ടുകാരും കര്‍ഷകരും പ്രതിഷേധിച്ചു
- പെരിയാറില്‍ രാസമാലിന്യം കലര്‍ന്നിട്ടുണ്ടോയെന്നു പരിശോധിക്കും
- അന്വേഷണം നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ്, വാട്ടര്‍ അതോറിറ്റി, ഫിഷറീസ് വകുപ്പ് തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്
പെരിയാറില്‍ മേയ് 21 ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തെ കുറിച്ച് എത്രയും ഗേവം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍
ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി പി.രാജീവ് പറഞ്ഞു.
പെരിയാറില്‍ രാസമാലിന്യം കലര്‍ന്നിട്ടുണ്ടോയെന്നു പരിശോധിക്കും. സംഭവത്തില്‍ ഏതെങ്കിലും സ്ഥാപനങ്ങള്‍ തെറ്റായിട്ട് പ്രവര്‍ത്തിച്ചതായി കണ്ടെത്തിയാല്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും രാജീവ് പറഞ്ഞു.
അന്വേഷണം നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ്, വാട്ടര്‍ അതോറിറ്റി, ഫിഷറീസ് വകുപ്പ് തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഫോര്‍ട്ട് കൊച്ച് സബ് കലക്ടറുടെ നേതൃത്വത്തിലാണ് ഈ കമ്മിറ്റി. അന്വേഷണം നടത്തി കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ ഇന്ന് ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിനു മുന്നില്‍ നാട്ടുകാരും കര്‍ഷകരും പ്രതിഷേധിച്ചു. ചീഫ് എന്‍ജിനീയറെ തടഞ്ഞ സമരക്കാര്‍ ചത്തു പൊങ്ങിയ മീനുകള്‍ ഓഫീസ് പരിസരത്തേയ്ക്ക് വലിച്ചെറിഞ്ഞു.
പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.