Summary
ഈ സാമ്പത്തിക വര്ഷത്തിന്റെ ആദ്യ പാദത്തിൽ 15 . ൯൨ കോടി അറ്റാദായം നേടി,
കൊച്ചി: മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ( മിംസ്) ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 15 .92 കോടി അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം (2022 -23 ) കമ്പനിയുടെ അറ്റാദായം 146.14 കോടി ആയിരുന്നു. 2021 -22 ൽ ഇത് 134 .45 കോടിയും.
കമ്പനിയുടെ 2023 -24 ആദ്യപാദത്തിലെ ഓപ്പറേറ്റിങ് ഇൻകം 231 .50 കോടി ആയിരുന്നു . 2022 - 23 സാമ്പത്തിക വർഷത്തിലെ ഓപ്പറേറ്റിങ് ഇൻകം , 2021 -22 ലെ 772 .84 കോടിയിൽ നിന്ന് 16 ശതമാനം വർധിച്ചു 889 .43 കോടി ആയി വർധിച്ചു.
കഴിഞ്ഞ വർഷം ഓപ്പറേറ്റിങ് ഇൻകം കൂടാൻ പ്രധാന കാരണം കിടപ്പുരോഗികളിൽ നിന്നുള്ള വരുമാനം കൂടിയതും, അരീക്കോട് പുതിയതായി തുടങ്ങിയ ആശുപത്രിയിൽ നിന്നുള്ള വരുമാനവും ആണന്നു പ്രമുഖ റേറ്റിംഗ് ഏജൻസി ആയ കെയർ പറയുന്നു.
മിംസ് കാസർഗോഡ് പണിയുന്ന 143 കോടിയുടെ 201 കിടക്കുകളുള്ള ആശുപതിക്കു വേണ്ടി കമ്പനി 100 കോടി ടേം ലോണായി വിപണിയിൽ നിന്ന് സ്വരൂപിക്കും. ബാക്കി 40 കോടി കമ്പനി അതിന്റെ തനതു ഫണ്ടിൽ നിന്ന് നിക്ഷേപിക്കും.
മിംസിന്റെ എല്ലാ ആശുപത്രികളിലും കൂടി വർഷം മുഴുവൻ 80 ശതമാനം രോഗികൾ ഉണ്ടങ്കിൽ കമ്പനിയുടെ വരുമാനം 1000 കോടിയിൽ എത്തുമെന്ന് കെയർ പറയുന്നു.
ഡോക്ടർ ആസാദ് മൂപ്പന്റെ നേതൃത്വത്തിൽ ഒരു സംഘം ഡോക്ടർമാർ 1995 ലാണ് മിംസിനു രൂപം നൽകിയത്. കമ്പനിയുടെ സ്ഥാപക ചെയർമാനായ ഡോക്ടർ മൂപ്പന് ചികിത്സാ രംഗത്ത് രണ്ടു പതിറ്റാണ്ടിലേറെ പരിചയമുണ്ട്.
മിംസിന്റെ മാതൃ കമ്പനിയായ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ ലിമിറ്റഡ് ( എ എച്ച് പി എൽ ) നു മിംസിൽ 2023 ജൂലൈ 6 നു 78 .37 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. ആരോഗ്യ സേവന രംഗത്ത് ആസ്റ്റർ മിഡിൽ ഈസ്റ്റിലെയും , ഇന്ത്യയിലെയും പ്രമുഖ കമ്പനികളിൽ ഒന്നാണ്.
ആസ്റ്റർ ഡി എം ഹെൽത്ത്കെയർ 76 സബ്‌സിഡിയറിയിലൂടെയും , സംയുക്ത സംരംഭങ്ങളിലൂടെയുമാമാണ് ഗൾഫ് കോ ഓപഷൻ കൗൺസിൽ രാജ്യങ്ങളിലും, ഇന്ത്യയിലും അതിന്റെ സേവനം നൽകുന്നത്
ആസ്റ്റർ ഗ്രൂപ്പ് അതിന്റെ ആദ്യത്തെ ആശുപത്രി 2001 ൽ കോഴിക്കോടാണ് ആരംഭിച്ചത്. 683 കിടക്കകളുള്ള, 40 തിൽ അധികം സ്‌പെഷ്യാലിറ്റികള്‍ ഉള്ള ഈ മൾട്ടി-സ്‌പെഷ്യാലിറ്റി ആശുപതിക്കു നാഷണൽ അക്രിഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ ആൻഡ് ഹെല്ത്ക്കര പ്രൊവൈഡേഴ്സ് ( എൻ എ ബി എച്ച് ) ന്റെ അക്രിഡിറ്റേഷൻ ലഭിച്ചിട്ടിട്ടുണ്ട്.
കണ്ണൂരിൽ , കോട്ടക്കൽ, അരീക്കോട് എന്നിവടങ്ങളും ആസ്റ്റർ ഗ്രുപ്പിനു ആശുപത്രീകളുണ്ട്.