image

24 Nov 2023 5:24 PM IST

News

മില്ലെറ്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു

MyFin Desk

മില്ലെറ്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
X

Summary

ചെറുധാന്യങ്ങളുടെയും, ചെറുധാന്യ വിഭവങ്ങളുടെയും പ്രദര്‍ശനവും വിപണനവും


അന്താരാഷ്ട്ര മില്ലെറ്റ് വര്‍ഷാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്ത്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ആകാശവാണി കൊച്ചി എഫ്.എം, കുടുംബശ്രീ എന്നിവ സംയുക്തമായി നവംബര്‍ 29, 30, ഡിസംബര്‍ 1 തീയതികളില്‍ തൃക്കാക്കര ഓപ്പണ്‍ സ്‌റ്റേജ്, തൃക്കാക്കര കമ്മ്യൂണിറ്റി ഹാള്‍, പ്രിയദര്‍ശിനി ഹാള്‍ എന്നിവിടങ്ങളിലായി മില്ലെറ്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

ചെറുധാന്യങ്ങളുടെയും, ചെറുധാന്യ വിഭവങ്ങളുടെയും പ്രദര്‍ശനവും വിപണനവും മില്ലെറ്റ് ഭക്ഷ്യമേള, മില്ലെറ്റ് പായസമേള, സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രശ്‌നോത്തരി, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കുമായി മില്ലെറ്റ് വിഭവ പാചക മത്സരം, കലാപരിപാടികള്‍ എന്നിവയാണ് മില്ലെറ്റ് ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൃഷി വിജ്ഞാന്‍ കേന്ദ്ര, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മില്ലറ്റ് ഹൈദരാബാദ്, അട്ടപ്പാടിയിലെയും മറയൂരിലെയും കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെയും മില്ലെറ്റ് കര്‍ഷകര്‍ എന്നിവര്‍ വിവിധ സെമിനാറുകളും സിമ്പോസിയങ്ങളും നയിക്കും.

ഉദ്ഘാടന, സമാപന സമ്മേളനങ്ങളില്‍ എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, മില്ലെറ്റ് കര്‍ഷക വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, ആദിവാസി കര്‍ഷകര്‍, ഗായിക പത്മശ്രീ നഞ്ചിയമ്മ എന്നിവര്‍ പങ്കെടുക്കും.