25 Jun 2024 2:52 PM GMT
Summary
- സഹകരണ മില്‍ക്ക് ഫെഡറേഷന്റെ (കെഎംഎഫ്) ഉല്‍പ്പന്നമായ നന്ദിനി പാലിന്റെ വില വര്‍ദ്ധിപ്പിച്ചു
- ജൂലൈ മുതല്‍ മദ്യത്തിന്റെ നികുതി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍
- ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയാണ് പാല് വില 2 രൂപ വര്‍ധിപ്പിച്ചിരിക്കുന്നത്
പെട്രോള്‍, ഡീസല്‍ വിലയില്‍ 10 ദിവസത്തിനുള്ളില്‍ കുത്തനെയുള്ള വര്‍ധനവ് വന്നതോടെ സഹകരണ മില്‍ക്ക് ഫെഡറേഷന്റെ (കെഎംഎഫ്) ഉല്‍പ്പന്നമായ നന്ദിനി പാലിന്റെ വില വര്‍ദ്ധിപ്പിച്ചു. ജൂലൈ മുതല്‍ മദ്യത്തിന്റെ നികുതി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയാണ് പാല് വില 2 രൂപ വര്‍ധിപ്പിച്ചിരിക്കുന്നത്.
എന്നാല്‍, വര്‍ധനവ് നികത്താന്‍ 50 മില്ലി അധിക പാല്‍ സംസ്ഥാനം നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ സംസ്ഥാനത്ത് പാലുല്‍പ്പാദനം 15% വര്‍ദ്ധിച്ചു. മുന്‍ വര്‍ഷങ്ങളില്‍ പ്രതിദിന ശരാശരി ഉല്‍പ്പാദനം 90 ലക്ഷം ലിറ്റര്‍ ആയിരുന്നപ്പോള്‍ ഈ വര്‍ഷമിത് ശരാശരി 99 ലക്ഷം ലിറ്ററായി ഉയര്‍ന്നു.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍, പ്രതിദിനം ശരാശരി 72 ലക്ഷം ലിറ്റര്‍ പാലാണ് സംസ്ഥാനത്ത് ശേഖരിച്ചിരുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് പ്രതിദിനം ഏകദേശം 1 കോടി ലിറ്റര്‍ പാല്‍ എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണന്ന് സിദ്ധരാമയ്യ സമൂഹമാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടു.