image

9 Jan 2024 10:05 AM

News

' വര്‍ക്ക് ഫ്രം കാര്‍ ' ആപ്പുമായി മൈക്രോസോഫ്റ്റ്

MyFin Desk

microsoft with work from car app
X

Summary

  • ഗൂഗിള്‍ വികസിപ്പിച്ച മൊബൈല്‍ ആപ്പ് ആണ് ആന്‍ഡ്രോയ്ഡ് ഓട്ടോ
  • സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നതാണ് ആന്‍ഡ്രോയ്ഡ് ഓട്ടോ
  • ആന്‍ഡ്രോയ്ഡ് ഓട്ടോയെ മൈക്രോസോഫ്റ്റ് ടീംസുമായി ഏകോപിപ്പിക്കുന്നതിലൂടെ ആന്‍ഡ്രോയ്ഡ് ഫോണുകളെ കാറിന്റെ എന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായി ബന്ധിപ്പിക്കാന്‍ സാധിക്കും


മൈക്രോസോഫ്റ്റിന്റെ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമാണ് ടീംസ്.

അടുത്ത മാസം (2024 ഫെബ്രുവരി) ആന്‍ഡ്രോയ്ഡ് ഓട്ടോയില്‍ ടീംസിനെ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്.

ഗൂഗിള്‍ വികസിപ്പിച്ച മൊബൈല്‍ ആപ്പ് ആണ് ആന്‍ഡ്രോയ്ഡ് ഓട്ടോ. ഈ ആപ്പ് ഒരു ആന്‍ഡ്രോയ്ഡ് ഒഎസ്സുള്ള മൊബൈല്‍ ഫോണിന്റെയോ ഉപകരണത്തിന്റെയോ സഹായത്തോടെ ഉപയോഗിക്കാവുന്നതാണ്.

സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നതാണ് ആന്‍ഡ്രോയ്ഡ് ഓട്ടോ. ഈ ആപ്പ് ഉപയോഗിച്ച്, െ്രെഡവിംഗ് സമയത്ത് ഉപയോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട ഫീച്ചറുകളും ആപ്പുകളും ആസ്വദിക്കാന്‍ സാധിക്കും.

ആന്‍ഡ്രോയ്ഡ് ഓട്ടോയെ മൈക്രോസോഫ്റ്റ് ടീംസുമായി ഏകോപിപ്പിക്കുന്നതിലൂടെ ആന്‍ഡ്രോയ്ഡ് ഫോണുകളെ കാറിന്റെ എന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായി ബന്ധിപ്പിക്കാന്‍ സാധിക്കും.

റീസന്റ് കോളുകള്‍ (recent calls) കാണുന്നതിനും, സ്പീഡ് ഡയല്‍ കോണ്‍ടാക്റ്റുകളുടെ സ്വിഫ്റ്റ് കോളിംഗിനും, മീറ്റിംഗുകളില്‍ ചേരുന്നതിനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നാണു മൈക്രോസോഫ്റ്റ് പറയുന്നത്.

അതേസമയം, ടീംസില്‍നിന്നുള്ള മെസേജിംഗ് ഫീച്ചേഴ്‌സോ അതുമല്ലെങ്കില്‍ ഫയല്‍ ഷെയറിംഗ് പോലുള്ള മറ്റ് ഫംഗ്ഷനുകളോ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇതു വരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ആന്‍ഡ്രോയ്ഡ് ഓട്ടോ നിലവില്‍ 200 ദശലക്ഷം കാറുകളുമായി സംയോജിപ്പിച്ചിട്ടുണ്ടെന്നാണു ഗൂഗിള്‍ അവകാശപ്പെടുന്നത്.