image

5 Jan 2024 7:07 AM

News

ലിങ്ക്ഡിന്റെ പരസ്യ വരുമാനത്തില്‍ കുതിപ്പ്; കാരണം മസ്‌ക്കിന്റെ ' എക്‌സ് '

MyFin Desk

linkedIns ad revenue surges because of musks x
X

Summary

  • 2024-ലും വരുമാനം 14.1 ശതമാനം വര്‍ധിക്കുമെന്നു വിദഗ്ധര്‍
  • 100 കോടി പേരിലേക്ക് ഫലപ്രദമായി എത്തിച്ചേരാനുള്ള കഴിവാണ് ലിങ്ക്ഡിന്‍ എന്ന പ്ലാറ്റ്‌ഫോമിന് ഗുണകരമായത്
  • സമീപകാലത്ത് എക്‌സ് പ്ലാറ്റ്‌ഫോമില്‍ നിന്നും നിരവധി പ്രമുഖ കമ്പനികള്‍ പരസ്യം പിന്‍വലിച്ചിരുന്നു


മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള പ്രഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ലിങ്ക്ഡിന്റെ ഡിജിറ്റല്‍ പരസ്യ വരുമാനം കുതിച്ചുയര്‍ന്നു.

ഇന്‍സൈഡര്‍ ഇന്റലിജന്‍സ് എന്ന ഗവേഷണ ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വാര്‍ഷിക പരസ്യ വരുമാനം 2023-ല്‍ 10.1 ശതമാനം വര്‍ധിച്ച് ഏകദേശം 4 ബില്യണ്‍ ഡോളറായി ഉയര്‍ന്നെന്നാണ്.

2024-ലും വരുമാനം 14.1 ശതമാനം വര്‍ധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

100 കോടി പേരിലേക്ക് ഫലപ്രദമായി എത്തിച്ചേരാനുള്ള കഴിവാണ് ലിങ്ക്ഡിന്‍ എന്ന പ്ലാറ്റ്‌ഫോമിന് ഗുണകരമായത്. 100 കോടി വരുന്ന യൂസര്‍മാരെ മികച്ച രീതിയില്‍ എളുപ്പം ടാര്‍ജെറ്റ് ചെയ്യാന്‍ ലിങ്ക്ഡിന് ഇന്നു സാധിക്കുന്നു.

അത്യാധുനിക ടൂളുകള്‍ ഉപയോഗിച്ചാണ് ലിങ്ക്ഡിന്‍ ഇത് സാധ്യമാക്കുന്നത്.

കൂടുതല്‍ പ്രേക്ഷകരെ തേടുന്ന ബ്രാന്‍ഡുകളെ ലിങ്ക്ഡിന്‍ എന്ന പ്ലാറ്റ്‌ഫോമിന്റെ ഈ പ്രത്യേകതയാണ് ആകര്‍ഷകമാക്കുന്നത്.

സമീപകാലത്ത് ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് പ്ലാറ്റ്‌ഫോമില്‍ നിന്നും ഡിസ്‌നിയും, ആപ്പിള്‍, വാര്‍ണര്‍ ബ്രോസ്, ഐബിഎം, കോംകാസ്റ്റിനെ പോലുള്ള നിരവധി പ്രമുഖ കമ്പനികള്‍ പരസ്യം പിന്‍വലിച്ചിരുന്നു.