image

29 Jan 2024 9:30 AM

News

മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കും

MyFin Desk

satya nadella will visit india in february
X

Summary

  • എഐ സ്റ്റാര്‍ട്ടപ്പുകളിലെ പ്രതിനിധികളുമായി നദെല്ല കൂടിക്കാഴ്ച നടത്തും
  • മുന്ന് ലക്ഷം കോടി ഡോളര്‍ വിപണി മൂല്യം കൈവരിക്കുന്ന കമ്പനിയായി കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് മാറിയിരുന്നു
  • 2023-ല്‍ നദെല്ല ഇന്ത്യയില്‍ നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു


മൈക്രോസോഫ്റ്റ് ചെയര്‍മാനും സിഇഒയുമായ സത്യ നദെല്ല ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കും. വാര്‍ഷിക സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണിത്.

ഇന്ത്യയിലെ എഐ സ്റ്റാര്‍ട്ടപ്പുകളിലെ പ്രതിനിധികളുമായി നദെല്ല കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട പുതിയ അവസരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഇന്ത്യയുടെ ഡവലപ്പര്‍ കമ്മ്യൂണിറ്റിയെയും സാങ്കേതിക വിദഗ്ധരെയും നദെല്ല കാണുന്നുണ്ടെന്ന് കമ്പനി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ വിപണി ആധിപത്യത്തിനായുള്ള മത്സരത്തിലാണു മൈക്രോസോഫ്റ്റ്. ചാറ്റ് ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐയിലെ നിക്ഷേപമാണ് മൈക്രോസോഫ്റ്റിന് കരുത്തേകുന്നതും.

2023-ല്‍ നദെല്ല ഇന്ത്യയില്‍ നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് സ്റ്റാര്‍ട്ടപ്പ് ഡവലപ്പര്‍മാരെയും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികളുമായിട്ടാണു കൂടിക്കാഴ്ച നടത്തിയത്.

മുന്ന് ലക്ഷം കോടി ഡോളര്‍ വിപണി മൂല്യം കൈവരിക്കുന്ന കമ്പനിയായി കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് മാറിയിരുന്നു. ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനു പിന്നാലെ ഈ സ്ഥാനം നേടുന്ന രണ്ടാമത്തെ കമ്പനിയായി ഇതോടെ മൈക്രോസോഫ്റ്റ് മാറി.

2024 ജനുവരി 24-ലെ യുഎസ് വിപണികളിലെ വ്യാപാരത്തില്‍ മൈക്രോസോഫ്റ്റിന്റെ ഓഹരികള്‍ 1.7 ശതമാനം ഉയര്‍ന്ന് 405.63 ഡോളറിലെത്തിയതോടെയാണ് 3 ലക്ഷം കോടി ഡോളറില്‍ വിപണി മൂല്യമെത്തിയത്.