18 March 2024 12:56 PM IST
Summary
- സ്റ്റാറ്റസ് അപ്ഡേറ്റ്സിൽ മറ്റ് ഉപഭോക്താക്കളെ ടാഗ് ചെയ്യാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ
- സ്റ്റാറ്റസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് മറ്റുള്ളവരെ എളുപ്പത്തിലും വേഗത്തിലും ടാഗ് ചെയ്യാൻ സാധിക്കും
- ഇത്തരത്തിൽ കൂട്ടുകാരെയോ പരിചയക്കാരെയോ ടാഗ് ചെയ്യുമ്പോൾ സ്റ്റാറ്റസ് അപ്ഡേറ്റ്സിന് കൂടുതൽ റീച്ച് ലഭിക്കുന്നതാണ്
ഉപഭോക്താക്കളുടെ സൗകര്യം നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്‌ആപ്പ്. ഓരോ അപ്ഡേറ്റിലും വ്യത്യസ്തമായ ഫീച്ചറുകൾ ഉൾക്കൊള്ളിക്കുന്നതിനാൽ വാട്സ്‌ആപ്പ് ആരാധകരും നിരവധിയാണ്.ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലെ കിടിലൻ ഫീച്ചർ വാട്സ്‌ആപ്പിലും അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ. സ്റ്റാറ്റസ് അപ്ഡേറ്റ്സിൽ മറ്റ് ഉപഭോക്താക്കളെ ടാഗ് ചെയ്യാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ.സ്റ്റാറ്റസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് മറ്റുള്ളവരെ എളുപ്പത്തിലും വേഗത്തിലും ടാഗ് ചെയ്യാൻ സാധിക്കും. പരീക്ഷണാടിസ്ഥാനത്തിൽ വാട്സ്‌ആപ്പിന്റെ ബീറ്റ വേർഷനിൽ പുതിയ അപ്ഡേറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഉപഭോക്താക്കൾക്കിടയിൽ സ്റ്റാറ്റസ് അപ്ഡേറ്റ്സുകൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതാണ്. ഇത്തരത്തിൽ കൂട്ടുകാരെയോ പരിചയക്കാരെയോ ടാഗ് ചെയ്യുമ്പോൾ സ്റ്റാറ്റസ് അപ്ഡേറ്റ്സിന് കൂടുതൽ റീച്ച് ലഭിക്കുന്നതാണ്. വാട്സ്‌ആപ്പ് സ്റ്റാറ്റസുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ നിരവധി ടൂളൂകൾ കമ്പനി ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയെന്നോണമാണ് ഈ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്