image

14 Nov 2024 11:29 AM GMT

News

മെറ്റയ്ക്ക് എതിരെ വിശ്വാസ വഞ്ചന കേസ്

MyFin Desk

Meta Faces Legal Trouble
X

മെറ്റയ്ക്ക് എതിരെ വിശ്വാസ വഞ്ചന കേസ്

Summary

  • സോഷ്യല്‍ മീഡിയ കമ്പനികളില്‍ ഉയര്‍ന്നുവരുന്ന മത്സരം തകര്‍ക്കാന്‍ നീക്കം
  • ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് ഏറ്റെടുക്കലുകള്‍ പരിശോധിക്കും
  • മെറ്റ വിചാരണ നേരിടേണ്ടിവരും


മെറ്റയ്ക്ക് എതിരെ വിശ്വാസ വഞ്ചന കേസ്. ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് ഏറ്റെടുക്കലുകളില്‍ മെറ്റ വിചാരണ നേരിടേണ്ടിവരും. കേസില്‍ വിചാരണ തീയതി നിശ്ചയിച്ചിട്ടില്ല.

സോഷ്യല്‍ മീഡിയ കമ്പനികളില്‍ ഉയര്‍ന്നുവരുന്ന മത്സരം തകര്‍ക്കാനും, ആധിപത്യം സ്ഥാപിക്കാനുമാണ് മെറ്റാ ഇന്‍സ്റ്റാഗ്രാമും വാട്ട്സ്ആപ്പും വാങ്ങിയതെന്ന് ആരോപിച്ചാണ് യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ കേസ് നല്‍കിയത് . ഈ കേസില്‍ മെറ്റാ പ്ലാറ്റ്ഫോമുകള്‍ വിചാരണ നേരിടണമെന്ന് വാഷിംഗ്ടണ്‍ ജഡ്ജി ജെയിംസ് ബോസ്‌ബെര്‍ഗ് വിധിച്ചിരിക്കുകയാണ്.

2020-ല്‍ ഫയല്‍ ചെയ്ത കേസ് അവസാനിപ്പിക്കാനുള്ള മെറ്റയുടെ ആവശ്യം ജഡ്ജി നിഷേധിക്കുകയായിരുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്ക് കുത്തക നിലനിര്‍ത്താന്‍ കമ്പനി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും ആരോപണമുണ്ട്.

മൊബൈല്‍ ഇക്കോസിസ്റ്റത്തില്‍ മത്സരിക്കുന്നതിനുപകരം ഭീഷണികള്‍ ഇല്ലാതാക്കാന്‍ 2012-ല്‍ ഇന്‍സ്റ്റാഗ്രാമിനും 2014-ല്‍ വാട്ട്സ്ആപ്പിനും മെറ്റ അമിതമായി പണം നല്‍കി സ്വന്തമാക്കിയെന്നാണ്

എഫ്ടിസിയുടെ വാദം. കോടതി ഈ വാദത്തിന് ശരിവെച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഫേസ്ബുക്ക് ആധിപത്യം ഉയര്‍ത്തിയെന്ന എഫ് ടി സിയുടെ ആരോപണം കോടതി തള്ളിക്കളഞ്ഞു.

ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ ഏറ്റെടുക്കലുകള്‍ മത്സരത്തിനും ഉപഭോക്താക്കള്‍ക്കും നല്ലതാണെന്ന് വിചാരണയില്‍ തെളിയുമെന്ന് ഉറപ്പുള്ളതായി മെറ്റാ വക്താവ് പറഞ്ഞു.