image

30 March 2025 7:07 AM

News

ഒഴുകിയെത്തിയത് 88,085 കോടി രൂപ; എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ വര്‍ധന,നേട്ടം ഉണ്ടാക്കി എച്ച്ഡിഎഫ്‌സി

MyFin Desk

hdfc market cap down by rs 32,661.45 crore
X

ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ എട്ട് എണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ 88,085.89 കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയത് എച്ച്ഡിഎഫ്സി ഓഹരികളാണ്.

പത്തു മുന്‍നിര കമ്പനികളിൽ എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഐടിസി എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ റിലയൻസ് ഇൻഡസ്ട്രീസും ഇൻഫോസിസും വിപണി മൂല്യത്തിൽ ഇടിവ് നേരിട്ടു.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന 44,933.62 കോടിയാണ്. 13,99,208.73 കോടിയായാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം ഉയര്‍ന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 16,599.79 കോടി, ടിസിഎസ് 9,063.31 കോടി, ഐസിഐസിഐ ബാങ്ക് 5,140.15 കോടി,ഐടിസി 5,032.59 കോടി, ഹിന്ദുസ്ഥാൻ യൂണിലിവർ 2,796.01 കോടി, ഭാരതി എയർടെൽ 2,651.48 കോടി, ബജാജ് ഫിനാൻസ് 1,868.94 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.

അതേസമയം ഇൻഫോസിസിന്റെ മൂല്യം 9,135.89 കോടി രൂപ ഇടിഞ്ഞ് 6,52,228.49 കോടി രൂപയിലും റിലയൻസ് ഇൻഡസ്ട്രീസിന്റെ മൂല്യം 1,962.2 കോടി രൂപ ഇടിഞ്ഞ് 17,25,377.54 കോടി രൂപയിലുമെത്തി.