8 Nov 2023 6:03 AM
Summary
പ്രതികൂല സാഹചര്യങ്ങളില്‍ ശാന്തത പാലിക്കാന്‍ സഹായിക്കുന്ന അഷ്ടാംഗ യോഗയും കോഴ്‌സില്‍ പഠിപ്പിക്കും
ഭഗവത് ഗീതയിലൂടെ ഭഗവാന്‍ ശ്രീകൃഷ്ണന്റെ മാനേജ്‌മെന്റ് മന്ത്രങ്ങള്‍ പഠിപ്പിക്കാനൊരുങ്ങി അലഹബാദ് സര്‍വകലാശാല.
ഇതോടൊപ്പം രാമായണവും, ഉപനിഷത്തും, ചാണക്യ തന്ത്രങ്ങളും പഠിപ്പിക്കും.
അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ബിബിഎ-എംബിഎ കോഴ്‌സുകളിലാണു ഇക്കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നു നല്‍കുക.
കോഴ്‌സ് കഴിഞ്ഞ മാസം മുതല്‍ ആരംഭിച്ചു. 26 വിദ്യാര്‍ഥികളാണ് കോഴ്‌സിനുള്ളത്. പത്ത് സെമസ്റ്ററാണുള്ളത്.
മുന്‍നിര വ്യവസായികളായ ജെആര്‍ഡി ടാറ്റ, അസിം പ്രേംജി, ധീരുഭായ് അംബാനി, നാരായണ മൂര്‍ത്തി, സുനില്‍ മിത്തല്‍, ബിര്‍ള തുടങ്ങിയവരുടെ മികച്ച മാനേജീരിയല്‍ തീരുമാനങ്ങളെ കുറിച്ചും പാഠഭാഗങ്ങളിലുണ്ട്.
പ്രതികൂല സാഹചര്യങ്ങളില്‍ ശാന്തത പാലിക്കാന്‍ സഹായിക്കുന്ന അഷ്ടാംഗ യോഗയും കോഴ്‌സില്‍ പഠിപ്പിക്കും.
മള്‍ട്ടിപ്പിള്‍ എന്‍ട്രി, എക്‌സിറ്റ് സംവിധാനമാണ് കോഴ്‌സിനുള്ളത്. അതായത്, ഒരു വിദ്യാര്‍ഥി ഒരു വര്‍ഷത്തെ പഠനത്തിനു ശേഷം കോഴ്‌സ് അവസാനിപ്പിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തെ കോഴ്‌സ് സര്‍ട്ടിഫിക്കേറ്റ് നല്‍കും. രണ്ട് വര്‍ഷത്തിനു ശേഷം കോഴ്‌സ് അവസാനിപ്പിച്ചാല്‍ ഡിപ്ലോമ സര്‍ട്ടിഫിക്കേറ്റും, മൂന്നു വര്‍ഷത്തിനു ശേഷമാണെങ്കില്‍ ബിബിഎ ഡിഗ്രി സര്‍ട്ടിഫിക്കേറ്റും നല്‍കും.