image

5 May 2023 9:30 AM

News

നാലാംപാദ വരുമാനത്തില്‍ കുതിച്ച് ടിവിഎസ്, ഇവി വാഹനങ്ങള്‍ക്ക് വന്‍ ഡിമാന്റ്

MyFin Desk

നാലാംപാദ വരുമാനത്തില്‍ കുതിച്ച് ടിവിഎസ്, ഇവി വാഹനങ്ങള്‍ക്ക് വന്‍ ഡിമാന്റ്
X

Summary

  • നിലവില്‍ ടിവിഎസ് മോട്ടോറിന് ഒരു ലക്ഷത്തിലധികം ഇവി ഉപഭോക്താക്കളുണ്ട്.


ബെംഗളൂരു: ടിവിഎസ് മോട്ടോറിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ നേട്ടം. പ്രവര്‍ത്തന വരുമാനത്തിലാണ് 19 ശതമാനത്തിന്റെ വര്‍ധന. ഇതോടെ 2022 മാര്‍ച്ച് പാദത്തില്‍ 5,530 കോടി രൂപയായിരുന്ന വരുമാനം 6,605 കോടി രൂപയായി.

നാലാം പാദത്തില്‍ എബിറ്റ്ഡയുടെ പ്രവര്‍ത്തം 10.3 ശതമാനമാണ്. പ്രവര്‍ത്തന എബിറ്റ്ഡയിലും നേട്ടമാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. 22 ശതമാനം വളര്‍ച്ചയോടെ 680 കോടി രൂപയായി. 2021-22 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 557 കോടി രൂപയായിരുന്നു. കമ്പനിയുടെ നികുതിക്ക് മുമ്പുള്ള ലാഭം (പിബിടി) 47 ശതമാനം വര്‍ധിച്ച് 200 രൂപയായി. 2021-22 നാലാം പാദത്തില്‍ 373 കോടിയായിരുന്നത് കഴിഞ്ഞ പാദത്തില്‍ 547 കോടി രൂപയായി.

പോയ സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ കണക്ക് പരിശോധിക്കുകയാണെങ്കില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 27 ശതമാനം വര്‍ധിച്ച്, 26378 കോടി രൂപയിലെത്തി. 2021-22 ല്‍ ഇത് 20,791 കോടി രൂപയായിരുന്നു. അതേസമയം മുന്‍ വര്‍ഷത്തെ 9.4 ശതമാനത്തില്‍ നിന്ന് 10.1 ശതമാനം ഉയര്‍ന്നതാണ് ഈ വര്‍ഷത്തെ എബിറ്റ്ഡ.

വില്‍പ്പന കണക്കുകള്‍

2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 8.56 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കയറ്റുമതി ഉള്‍പ്പെടെ 8.68 ലക്ഷം യൂണിറ്റാണ് ഇരുചക്രവാഹന, മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പന.

2022 മാര്‍ച്ചില്‍ 4.42 ലക്ഷം യൂണിറ്റ് മോട്ടോര്‍സൈക്കിളാണ് വിറ്റഴിച്ചത്. എന്നാല്‍ 2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ മോട്ടോര്‍സൈക്കിള്‍ വില്‍പ്പന 3.89 ലക്ഷം യൂണിറ്റുകള്‍ രേഖപ്പെടുത്തി. സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 2021-2022ലെ നാലാം പാദത്തിലെ 2.62 ലക്ഷം യൂണിറ്റില്‍ നിന്ന് 2023 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ വില്‍പ്പന 30 ശതമാനം വര്‍ധിച്ച് 3.40 ലക്ഷം യൂണിറ്റുകള്‍ രേഖപ്പെടുത്തി.

ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയിലും കാര്യമായ മുന്നേറ്റമാണ് ടിവിഎസ് രേഖപ്പെടുത്തിയിട്ടുള്ളത്. 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 0.06 ലക്ഷം യൂണിറ്റും 2022 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 0.29 ലക്ഷം യൂണിറ്റമാണ് വിറ്റഴിച്ചതെങ്കില്‍ 2023 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ 0.43 ലക്ഷം യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തിയിട്ടുണ്ട്.

2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ മൊത്തത്തിലുള്ള ഇരുചക്ര, മുച്ചക്ര വാഹന വില്‍പ്പന 11 ശതമാനം വര്‍ധിച്ച് 36.82 ലക്ഷം യൂണിറ്റിലെത്തിയിട്ടുണ്ട്. 2021-22 വര്‍ഷത്തില്‍ ഇത് 33.10 ലക്ഷം യൂണിറ്റായിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 33.10 ലക്ഷം യൂണിറ്റായിരുന്നു.

2022 ലെ 17.32 ലക്ഷം യൂണിറ്റ് വില്‍പ്പനയില്‍ നിന്നും 17.33 ലക്ഷം യൂണിറ്റിന്റെ നേരിയ മുന്നേറ്റമാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. 2022 മാര്‍ച്ചില്‍ അവസാനിച്ച 9.23 ലക്ഷം യൂണിറ്റില്‍ നിന്ന് സാമ്പത്തിക വര്‍ഷത്തിലെ സ്‌കൂട്ടര്‍ വില്‍പ്പന 45 ശതമാനം വര്‍ധിച്ച് 13.34 ലക്ഷം യൂണിറ്റിലെത്തി.

ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 2021-22 കാലയളവില്‍ 0.11 ലക്ഷം യൂണിറ്റാണ്. എന്നാല്‍ 2022-23ല്‍ 0.97 ലക്ഷം യൂണിറ്റിന്റെ മികച്ച വില്‍പ്പന രേഖപ്പെടുത്തി. നിലവില്‍ ടിവിഎസ് മോട്ടോറിന് ഒരു ലക്ഷത്തിലധികം ഇവി ഉപഭോക്താക്കളുണ്ട്.