17 Oct 2023 12:41 PM IST
Summary
മാരുതി 10420 രൂപ വെച്ച് 123 ലക്ഷം ഓഹരികളാണ് സുസുക്കി മോട്ടോറിന് നൽകുന്നത്
ഗുജറാത്തിലുള്ള കാർ നിർമ്മാണശാല കയ്യ്മാറാൻ മാരുതി സുസുക്കി അതിന്റെ ജാപ്പനീസ് മാതൃകമ്പനി ആയ സുസുക്കി മോട്ടോറിന് 12,841 കോടിയുടെ ($154 കോടി ഡോളർ) ഓഹരികൾ നൽകും. ഇത് ആദ്യമായാണ് മാരുതി നിർമ്മാണശാലയുടെ വില വെളിപ്പെടുത്തുന്നത്.
മാരുതി 10420 രൂപ വെച്ച് 123 ലക്ഷം ഓഹരികളാണ് സുസുക്കി മോട്ടോറിന് നൽകുന്നത്. തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ച വിലയേക്കാൾ 2 .7 ശതമാനം കുറച്ചാണ് മാരുതി ഓഹരികൾ മാതൃസ്ഥാപനത്തിന് നൽകുന്നത്. തിങ്കളാഴ്ച 0 .6 ശതമാനത്തിനു താഴെയാണ് മാരുതി ഓഹരിയുടെ വ്യാപാരം അവസാനിച്ചത്.
ഇതോടുകൂടി, സുസുക്കിയുടെ ഓഹരി പങ്കാളിത്ത൦ മാരുതി സുസുകിയിൽ 56 .48 ശതമാനത്തിൽ നിന്ന് 58 .19 ശതമാനമായി ഉയരു൦ ഇപ്പോൾ കൈമാറുന്ന നിർമ്മാണശാലയിൽ സുസുക്കി 18000 കോടിയാണ് നിക്ഷേപിച്ചിരിക്കുന്നത്. 2017 ൽ പ്രവർത്തനം ആരംഭിച്ച ശാലയിൽ വര്ഷം 7 .5 ലക്ഷം കാറുകൾ ഉൽപ്പാദിപ്പിക്കാം.
ശാലയുടെ പൂർണ ഉടമസ്ഥാവകാശം ലഭിക്കുന്നതോടു കൂടി ഇലക്ട്രിക്ക് കാറുകളുടെ ഉൾപ്പെടെയുള്ളവയുടെ ഉൽപ്പാദനം കൂട്ടാൻ കഴിയുമെന്ന് മാരുതി പ്രതീക്ഷിക്കുന്നു.
മാരുതിയുടെ ആദ്യത്തെ ഇലക്ട്രിക് കാറുകൾ ഗുജറാത്ത് ശാലയിൽ ആയിരിക്കും നിർമ്മിക്കുക.