image

21 Oct 2023 12:14 PM GMT

News

വിവാഹം ഒമാനിൽ

MyFin Desk

oman is a favorite wedding destination for indians
X

Summary

  • ഇന്ത്യക്കാരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള ആതിഥ്യമര്യാദ, ആഢംബരം എന്നിവയെല്ലാം ഒമാന്‍ വാഗ്ദാനം ചെയ്യുന്നുവെന്നതും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമാക്കി ഒമാനെ മാറ്റുന്നുണ്ട്.
  • ഈ വര്‍ഷം വിവാഹങ്ങളുടെ എണ്ണത്തില്‍ രണ്ടിരട്ടി വര്‍ധനയാണുണ്ടായിരിക്കുന്നത്.


ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിവാഹ ഡെസ്റ്റിനേഷനായി ഒമാന്‍. മുന്‍ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം വിവാഹങ്ങളുടെ എണ്ണത്തില്‍ രണ്ടിരട്ടി വര്‍ധനയാണുണ്ടായിരിക്കുന്നത്. ഒമാനിലെ സ്റ്റാര്‍ പദവിയുള്ള ഇടങ്ങളാണ് വിവാഹങ്ങളുടെ പ്രധാന ഡെസ്റ്റിനേഷന്‍.

ഒമാന്റെ സൗന്ദര്യവും ഊഷ്മളതയും ആസ്വദിക്കാനാഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ വിവാഹത്തിനുള്ള ഡെസ്റ്റിനേഷനായി ഒമാനെ തെരഞ്ഞെടുക്കാനുള്ള അവസരവുമായി ഒമാനിലെ പൈതൃക-ടൂറിസ മന്ത്രാലയം പ്രതിനിധികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയില വെഡ്ഡിംഗ് പ്ലാനര്‍മാരുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.

ഇന്ത്യയില്‍ നിന്നും ഒമാനിലേക്ക് മികച്ച എയര്‍ലൈന്‍ കണക്റ്റിവിറ്റിയുണ്ട്. കൂടാതെ, യൂറോപ്പില്‍ നിന്നും ഇന്ത്യന്‍ വിവാഹങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് എത്തിച്ചേരാന്‍ അനുയോജ്യമായ സ്ഥലമാണെന്നതും ഒമാനെ പ്രിയപ്പെട്ട വിവാഹ ഡെസ്റ്റിനേഷനാക്കുന്നുവെന്ന് ബസ് ട്രാവല്‍ ടൂറിസത്തിന്റെ ഇന്ത്യ കണ്‍ട്രി മാനേജര്‍ അര്‍ജുന്‍ ഛദ്ദ അഭിപ്രായപ്പെടുന്നു.

സ്വാഭാവിക ഭൂപ്രകൃതി, ആഗോള ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡുകള്‍, തടസരഹിതമായി ലഭ്യമാകുന്ന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ട് ഇടമാണ് ഒമാനിലെ സലാല. അതുകൊണ്ടു തന്നെ സലാല മികച്ച വിവാഹ ഡെസ്റ്റിനേഷനാണെന്നും അദ്ദേഹം പറയുന്നു.

പര്‍വ്വതവും കടല്‍ത്തീരവും

വിസ്മയിപ്പിക്കുന്ന റൊമാന്റിക് അനുഭവം നല്‍കുന്ന ഇടങ്ങളാണ് ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ അലില ജബല് അഖ്ദര്‍, കടല്‍ത്തീരമായ അലീല ഹിനു ബേ എന്നിവ. അതിഥികള്‍ക്ക് ഒരു അറേബ്യന്‍ നൈറ്റ്‌സ് അനുഭവം നല്കാന്‍ കഴിയുന്ന പഴയ തീരദേശ പട്ടണമായ മിര്‍ബത്തും ഇവിടെയാണ്. സലാല വിമാനത്താവളത്തില്‍ നിന്നും 45 മിനിറ്റ് ദൂരമേ അലീല ഹിനു ബേയിലേക്കുള്ളു.

ഒമാനി വാസ്തുവിദ്യയുടെ ഏറ്റവും മികച്ച കാഴ്ച്ച ഇവിടെയുണ്ട്. പ്രാദേശികമായ കാലവസ്ഥയും സംസ്‌കാരവും ഒന്നിപ്പിക്കുന്നതാണ് ഒമാനി വാസ്തുവിദ്യയെന്നും അലീല ഹിനു ബേയുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ ഹനദി ജവഹരി അഭിപ്രായപ്പെട്ടു.

ഇന്ത്യക്കാരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള ആതിഥ്യമര്യാദ, ആഢംബരം എന്നിവയെല്ലാം ഒമാന്‍ വാഗ്ദാനം ചെയ്യുന്നുവെന്നതും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമാക്കി ഒമാനെ മാറ്റുന്നുണ്ട്.

ജബല്‍ അഖ്ദാറില്‍ പ്രധാനമായും രണ്ട് തരത്തിലുള്ള ആളുകളാണ് എത്താറ്. മഞ്ഞുകാലത്ത് സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലത്ത് എത്തുന്ന യൂറോപ്യന്‍ സഞ്ചാരികള്‍ കുറച്ചു ദിവസം മസ്‌കറ്റിലും ഒരു ദിവസം മരുഭൂമിയിലും കുറച്ചു ദിവസം പര്‍വ്വതത്തിലും ചെലവഴിക്കുന്നവരാണ്. മറ്റു ചിലര്‍ വിശ്രമിക്കുകയും സ്പാ, പൂള്‍, ഡൈനിംഗ് ഓപ്ഷനുകള്‍ എന്നിവ ആസ്വദിക്കുകയും ചെയ്യും.

ശൈത്യകാലത്ത് ഒമാനിലെ കാലാവസ്ഥ അതിശയകരമാണ്. അതിഥികള്‍ക്ക് ഹൈക്കിംഗ്, നടത്തം എന്നിവ ആസ്വദിക്കാം. ഫെറാറ്റ എന്ന സവിശേഷമായ ആക്ടിവിറ്റി ആസ്വദിക്കുകയോ ചെയ്യാം.

പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മസ്‌കറ്റിലെ ഏറ്റവും പഴക്കം ചെന്ന മുത്തറ കോട്ടയാണ് മറ്റൊരു ആകര്‍ഷണം, അലില ജബാല്‍ അഖ്ദാര്‍ റിസോര്‍ട്ടിന്റെ ജനറല്‍ മാനേജര്‍ പുനീത് സിംഗ് അഭിപ്രായപ്പെടുന്നു. കൂടുതല്‍ സാഹസികത ആസ്വദിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഡെയ്മാനിയാത്ത് ദ്വീപിലെ പവിഴപ്പുറ്റുകളില്‍ സ്‌നോര്‍ക്കെല്ലിംഗ് നടത്താം അല്ലെങ്കില്‍ ഷാര്‍ഖിയയിലെ മണലില്‍ കിടന്ന് നക്ഷത്രങ്ങളെ കാണാം. ഒമാനിലെ പൈതൃക ടൂറിസം മാന്ത്രാലയം ഈ വര്‍ഷം മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ജയ്പൂര്‍ എന്നിവിടങ്ങളില്‍ റോഡ് ഷോ നടത്തിയിരുന്നു.