image

12 Feb 2024 11:57 AM GMT

News

' ഡേറ്റിംഗ് ആപ്പ് ' ഉപയോഗം കുതിക്കുന്നു; ജപ്പാനില്‍ മ്യാരേജ് ബ്യൂറോകള്‍ക്ക് കഷ്ടകാലം

MyFin Desk

dating app usage soars, difficult times for marriage bureaus in japan
X

Summary

  • ഒരു വര്‍ഷത്തിനിടെ ജപ്പാനില്‍ നിരവധി മ്യാരേജ് ബ്യൂറോകളാണു പാപ്പരത്വത്തിനായി അപേക്ഷ സമര്‍പ്പിച്ചത്
  • ജോലി സ്ഥലത്ത് വച്ച് പരിചയപ്പെട്ട് വിവാഹിതരാകുന്നവരും കൂടിവരികയാണ്
  • അതിജീവിക്കാന്‍ ചില മ്യാരേജ് ബ്യൂറോകള്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യു, മ്യാരേജ് ഹണ്ടിംഗ് പാര്‍ട്ടി പോലുള്ള സേവനങ്ങള്‍ ഓഫര്‍ ചെയ്ത് മുന്നോട്ടുവന്നിരിക്കുകയാണ്


ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായതിനെ തുടര്‍ന്നു ജപ്പാനില്‍ മ്യാരേജ് ബ്യൂറോകള്‍ക്ക് കഷ്ടകാലമെന്ന് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജപ്പാനില്‍ നിരവധി മ്യാരേജ് ബ്യൂറോകളാണു പാപ്പരത്വത്തിനായി അപേക്ഷ സമര്‍പ്പിച്ചത്. മൊത്തം 22 വിവാഹ ഏജന്‍സികള്‍ പാപ്പരത്തത്തിനായി അപേക്ഷ സമര്‍പ്പിക്കുകയോ, താല്‍ക്കാലികമായി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയോ ചെയ്‌തെന്നു ജാപ്പനീസ് പത്രമായ മെയ്‌നിച്ചി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടത്തിയ ഒരു സര്‍വേ പ്രകാരം, 2023-ല്‍ വിവാഹിതരായ ഓരോ നാല് ദമ്പതിമാരിലും ഒരാള്‍ ഡേറ്റിംഗ് ആപ്പ് അല്ലെങ്കില്‍ മാച്ചിംഗ് ആപ്പ് ഉപയോഗിച്ചുവെന്നാണ് പറയുന്നത്.

ജോലി സ്ഥലത്ത് വച്ച് പരിചയപ്പെട്ട് വിവാഹിതരാകുന്നവരും കൂടിവരികയാണ്. ഇത് മ്യാരേജ് ബ്യൂറോകള്‍ക്ക് വന്‍ തിരിച്ചടിയാവുകയാണ്. ഇതിനെ അതിജീവിക്കാന്‍ ഇപ്പോള്‍ ചില മ്യാരേജ് ബ്യൂറോകള്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യു, മ്യാരേജ് ഹണ്ടിംഗ് പാര്‍ട്ടി പോലുള്ള സേവനങ്ങള്‍ ഓഫര്‍ ചെയ്ത് മുന്നോട്ടുവന്നിരിക്കുകയാണ്.