image

30 Oct 2023 3:54 PM GMT

News

``2024 ൽ മോദി സർക്കാർ വീണാൽ വിപണി 25 % ഇടിയും''

MyFin Desk

if the modi government falls in 2024, the market will fall by 25%
X

അടുത്ത പൊതുതെരഞ്ഞെടുപ്പിൽ മോദി സർക്കാർ പരാജയപ്പെടുകയാണെകിൽ, ഇന്ത്യൻ ഓഹരി വിപണിയിൽ 25 ശതമാനമോ അതിലധികമോ ഇടിവുണ്ടാകുമെന്നു പ്രമുഖ അമേരിക്കൻ ഇൻവെസ്റ്റ്മെന്റ് ബാങ്ക് ആയ ജെഫേരിസ് ലെ ഓഹരി വിപണന തന്ത്രങ്ങളുടെ തലവനായ ക്രിസ് വുഡ്.

ബിസിനസ് സ്റ്റാൻഡേർഡ് സംഘടിപ്പിച്ച ബി എഫ് എസ് ഐ സമ്മിറ്റ് 2023 ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

``2024 ലെ അത്ഭുതങ്ങൾ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പിൽ മുൻപുള്ള വിജയം ആവർത്തിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെങ്കിൽ ഞാൻ പ്രതീക്ഷിക്കുന്നത് അതിന്റെ ആഘാതത്തിൽ ഇന്ത്യൻ വിപണി 25 ശതമാനമോ, അതിലേറെയോ താഴേക്കു പോകും എന്നാണ്''

``അതിനുള്ള സാധ്യത കുറവാണ്, എങ്കിലും ആ അപകടം കാണാതെ പോകരുത്.''

മോദി സർക്കാർ മാറ്റാൻ കഴിയാത്തതാ വിധത്തിലുള്ള അടിസ്ഥാനപരമായപരിഷ്കരണങ്ങളാണ് നടത്തിയത്, വുഡ് പറഞ്ഞു.

``ഇപ്പോഴത്തെ സർക്കാർ 2024 ൽ തിരിച്ചു വരുകയാണെങ്കിൽ ഉൽപ്പാദന ബന്ധിത പ്രോത്സാഹന (പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്‌സ്) പദ്ധതികൾ കൂടുതൽ കരുത്ത് നേടും. ഇത് ഉൽപ്പാദന മേഖലയിലേക്ക് വൻ തോതിൽ ഇന്ത്യലേക്കു നിക്ഷേപങ്ങൾ വരാൻ സഹായിക്കും'' വുഡ് പറഞ്ഞു.

ആപ്പിൾ ഉൾപ്പെടയുള്ള വലിയ കോര്പറേറ്റുകൾ ചൈനയിലുള്ള അവരുടെ നിർമ്മാണശാലകളിലെ ഉൽപ്പാദനത്തിനു തടസം വന്നാൽ അത് നേരിടാനുള്ള ഒരു മാർഗം അവർ കണ്ടു വെക്കണം. അങ്ങനെ വന്നാൽ അടുത്ത 25 - 30 വർഷത്തേക്ക് വലിയ ആഭ്യന്തര വിപണിയുള്ള അടുത്ത് കിടക്കുന്ന ഇന്ത്യയാണ് ഉചിതം. അത് സാധ്യമാകണമെങ്കിൽ 70 -80 ശതമാനമെങ്കിലും, വിയറ്റ്നാംപോലെയും, തായ്‌ലൻഡ്പോലെയും, മലേഷ്യപോലെയും ആകണം. അതിനു ഇപ്പോൾ നടപ്പാക്കുന്ന നയങ്ങളുടെ തുടർച്ച ഉണ്ടാകണം. അതുണ്ടാകണമെങ്കിൽ, ഇപ്പോഴത്തെ സർക്കാരിനെ വീണ്ടും അധികാരത്തിൽ കൊണ്ടുവരണം, വുഡ് പറഞ്ഞു.

ഇന്ത്യ ലോകത്തിലെ, പ്രത്യകിച്ചു ഏഷ്യയിലെ ഏറ്റവും വലിയ വളർച്ചയുടെ കഥയാണ്. എന്നാൽ ഗ്ലോബൽ ഇൻവെസ്റ്റെർസ് വളരെ കുറച്ചു മാത്രമേ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിക്കുന്നുള്ളു. വളർന്നു വരുന്ന വിപണിയിലെ നിക്ഷേപകർ പോലും ഇന്ത്യൻ വിപണിയിൽ അത്ര കാര്യമായി നിക്ഷേപിക്കുന്നില്ല. ഇന്ത്യൻ വിപണി അൽപ്പം ഭാരംകൂടിയ വിപണിയായിട്ടാണ് അവർ കാണുന്നത്, വുഡ് പറഞ്ഞു

തെരഞ്ഞെടുപ്പും, വിപണിയും തമ്മിൽ നേരിട്ട് ബന്ധമില്ല

എന്നാൽ ആക്സിസ് മ്യൂച്ചൽ ഫണ്ടിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറായ ആശിഷ് ഗുപ്ത പറയുന്നത് വിപണിയുടെ പ്രകടനവും പൊതുതെരഞ്ഞെടുപ്പും തമ്മിൽ നേരിട്ട് അത്രയൊന്നും ബന്ധമില്ല എന്നാണ്.

ബിസിനസ് സ്റ്റാൻഡേർഡ് സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു ഗുപ്ത.

വിപണിയെക്കുറിച്ചു വലിയ പ്രതീക്ഷയാണ് എല്ലാവരും വച്ചുപുലർത്തുന്നത്. മറുഭാഗത്തും ഇപ്പോഴത്തെ ലോക രാഷ്ട്രീയം ഉയർത്തുന്ന വെല്ലുവിളികളും. തെരഞ്ഞെടുപ്പിനേക്കാൾ, ഇതായിരിക്കും വിപണിയുടെ ഗതി നിയത്രിക്കുന്നതു, ഗുപ്ത പറഞ്ഞു.