4 Nov 2023 12:31 PM IST
Summary
ആയോധന കലകളില്‍ താല്‍പര്യമുള്ള വ്യക്തിയാണു സുക്കര്‍ബെര്‍ഗ്
മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന് കാലിന് പരിക്ക്. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും പരിക്ക് ഭേദമായതിനു ശേഷം അടുത്ത മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് (എംഎംഎ) മത്സരത്തിനായി തയാറെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സുക്കര്‍ബെര്‍ഗ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.
എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായും മെറ്റ സിഇഒ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ആയോധന കലകളില്‍ താല്‍പര്യമുള്ള വ്യക്തിയാണു സുക്കര്‍ബെര്‍ഗ്.
ജിയു-ജിറ്റ്‌സു എന്ന ബ്രസീലിയന്‍ ആയോധന കലയില്‍ പരിശീലനം നേടിയ കാര്യങ്ങള്‍ മുന്‍പു സുക്കര്‍ബെര്‍ഗ് അറിയിച്ചിട്ടുണ്ട്.
സമീപകാലത്ത് ടെസ്‌ലയുടെ മേധാവി ഇലോണ്‍ മസ്‌ക്കുമായി സുക്കര്‍ബെര്‍ഗുമായി വാക്ക് പോരിലേര്‍പ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു.
ഇരുവരും കേജ് ഫൈറ്റിലേര്‍പ്പെടാന്‍ താല്‍പര്യം പ്രകടിപ്പിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.