image

3 Nov 2023 10:37 AM IST

News

മറൈന്‍ ഡ്രൈവും പനമ്പിള്ളി നഗറും ഇപ്പോഴും പ്രിയപ്പെട്ട റെസിഡന്‍ഷ്യല്‍ ഏരിയ: റിപ്പോര്‍ട്ട്

MyFin Desk

marine drive and panampilly nagar favorite residential area, report
X

Summary

മികച്ച റെസിഡന്‍ഷ്യല്‍ ഏരിയ എന്ന നിലയില്‍ ഉയര്‍ന്നുവരുന്ന പ്രദേശമായി കളമശ്ശേരി മാറുകയാണ്


മറൈന്‍ ഡ്രൈവും പനമ്പിള്ളി നഗറും ഇപ്പോഴും കൊച്ചി നഗരത്തിലെ പ്രിയപ്പെട്ട റെസിഡന്‍ഷ്യല്‍ സ്‌പോട്ടുകളെന്ന് റിപ്പോര്‍ട്ട്. ക്രെഡായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. രാജ്യത്തെ ടയര്‍-2 നഗരങ്ങളിലെ റിയല്‍ എസ്‌റ്റേറ്റ് ട്രെന്‍ഡിനെക്കുറിച്ചുള്ള പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

അന്താരാഷ്ട്ര റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റുമാരായ കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡാണ് ക്രെഡായിക്കു വേണ്ടി പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് നവംബര്‍ രണ്ടിനു ക്രെഡായിയുടെ സംസ്ഥാന സമ്മേളനത്തില്‍ പുറത്തിറക്കി.

കളമശ്ശേരിയില്‍ ഡിമാന്‍ഡ് ഏറുന്നു

നഗരത്തിലെ പ്രീമിയം റെസിഡന്‍ഷ്യല്‍ ക്ലസ്റ്ററുകളാണ് മറൈന്‍ ഡ്രൈവും, പനമ്പിള്ളി നഗറുമെന്നു പഠനം പറയുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ദേശീയ തലത്തില്‍ തന്നെ പ്രമുഖരായ ഡെവലപ്പര്‍മാരുടെ സാന്നിധ്യമുള്ള ഏരിയയാണിതെന്നും പഠനത്തിലുണ്ട്.

മികച്ച റെസിഡന്‍ഷ്യല്‍ ഏരിയ എന്ന നിലയില്‍ ഉയര്‍ന്നുവരുന്ന പ്രദേശമായി കളമശ്ശേരി മാറുകയാണ്. മെട്രോ റെയില്‍ കണക്റ്റിവിറ്റിയാണു കളമശ്ശേരിക്കു ഗുണകരമായത്.

മികച്ച റെസിഡന്‍ഷ്യല്‍ ഏരിയയുടെ പട്ടികയില്‍ കാക്കനാടാണു മൂന്നാം സ്ഥാനത്തുള്ളത്. ഐടി, ഐടി അനുബന്ധ സേവനങ്ങളിലും ബിസിനസിലും ഏര്‍പ്പെട്ടിരിക്കുന്നവരാണ് ഇവിടെ കൂടുതലും താമസിക്കുന്നത്. ഈ വിഭാഗക്കാരില്‍നിന്നാണു കൂടുതല്‍ ഡിമാന്‍ഡ് അനുഭവപ്പെടുന്നതും.

കായല്‍ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നതാണ് മറൈന്‍ ഡ്രൈവിലെ റെസിഡന്‍ഷ്യല്‍ പ്രോജക്റ്റുകളില്‍ കസ്റ്റമേഴ്‌സിന് ആകര്‍ഷണം തോന്നാനുള്ള കാരണങ്ങളിലൊന്ന്. കണ്ടെയ്‌നര്‍ റോഡിന്റെയും, നക്ഷത്ര ഹോട്ടലുകളുടെ സാമീപ്യവും മറൈന്‍ ഡ്രൈവ് പ്രിയപ്പെട്ട ഇടമാക്കുന്ന ഘടകമാണ്.