27 Dec 2023 7:37 AM
Summary
- ജോഡോ യാത്ര പദയാത്രയായിരുന്നു. എന്നാല്‍ ഭാരത് ന്യായ് യാത്ര ബസിലായിരിക്കും
- 14 സംസ്ഥാനങ്ങളും 85 ജില്ലകളും കടന്നുപോകുന്ന 6200 കിലോമീറ്റര്‍ ദൂരം വരുന്ന യാത്ര മാര്‍ച്ച് 20ന് മുംബൈയിലാണ് അവസാനിക്കുന്നത്
- കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യാത്ര ഉദ്ഘാടനം ചെയ്യും.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര 2024 ജനുവരി 14ന് മണിപ്പൂരില്‍ നിന്നും ആരംഭിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യാത്ര ഉദ്ഘാടനം ചെയ്യും.
14 സംസ്ഥാനങ്ങളും 85 ജില്ലകളും കടന്നുപോകുന്ന 6200 കിലോമീറ്റര്‍ ദൂരം വരുന്ന യാത്ര മാര്‍ച്ച് 20ന് മുംബൈയിലാണ് അവസാനിക്കുന്നത്.
2022 സെപ്റ്റംബര്‍ 7 മുതല്‍ 2023 ജനുവരി 30 വരെ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ രാഹുലിന്റെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടത്തിയിരുന്നു.
ജോഡോ യാത്ര പദയാത്രയായിരുന്നു. എന്നാല്‍ ഭാരത് ന്യായ് യാത്ര ബസിലായിരിക്കും. ബസ് യാത്രയ്ക്കിടെ നടത്തവും ഉണ്ടായിരിക്കും.
വിവിധ സംസ്ഥാനങ്ങളില്‍ സമീപകാലത്തു നടന്ന നിമയസഭാ തിരഞ്ഞെടുപ്പുകളില്‍ കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസിന് വന്‍ വിജയം നേടി അധികാരത്തിലേറാന്‍ സാധിച്ചിരുന്നു. ഈ വിജയത്തില്‍ ഭാരത് ജോഡോ യാത്ര നിര്‍ണായക പങ്ക് വഹിച്ചെന്ന വിലയിരുത്തലാണ് ഇപ്പോള്‍ ഭാരത് ന്യായ് യാത്ര നടത്താന്‍ രാഹുലിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
2024-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ഭാരത് ന്യായ് യാത്രയിലൂടെ പാര്‍ട്ടിക്ക് ഉണര്‍വേകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്.