image

15 Aug 2023 7:18 AM GMT

News

ആശിർവാദ് ഐ പി ഒ യിലൂടെ മണപ്പുറം ഓഹരികൾ വിൽക്കുകയില്ല

C L Jose

asirvad will not sell manappuram shares in ipo
X

Summary

  • മണപ്പുറത്തിന്റെ പക്കൽ ആശിർവാദിന്റെ 97 .51 % ഓഹരികളും
  • കഴിഞ്ഞ പാദത്തിൽ വിതരണം ചെയ്തത് 10141 കോടിയുടെ വായ്പ


പ്രമുഖ നോൺ ബാങ്കിങ് സാമ്പത്തിക സ്ഥാപനമായ മണപ്പുറം ഫിനാൻസ് ആശിർവാദിലെ അതിന്റെ ഓഹരികൾ ഐ പി ഒ യിലൂടെ വിറ്റഴിക്കുകയില്ല. .

കഴിഞ്ഞ രണ്ടു മൂന്ന് വർഷമായി വിപണിയിൽ എത്തിയ ഐ പി ഒ കളിൽ എല്ലാം തന്നെ കമ്പനികളുടെ പ്രമോമോട്ടർമാരായ വ്യക്തികളും , സ്ഥാപനങ്ങളും പുതിയ ഓഹരികൾക്കൊപ്പം ഐ പി ഒ ഇറക്കുന്ന കമ്പനികളിൽ അവർക്കുള്ള ഓഹരികളുടെ ഒരു ചെറിയ ശതമാനം വിറ്റു വാൻ ലാഭം കൊയ്യ്തിരുന്നു.

ആശിർവാദ് മൈക്രോഫിനാസിന്റെ 97 .51 ശതമാനം ഓഹരികളും അതിന്റെ മാതൃ സ്ഥാപനമായ മണപ്പുറം ഫിനാൻസിന്റെ കൈകളിലാണ്. എന്നാൽ സംസ്ഥാനത്തെ രണ്ടാമത്തെ സ്വർണ പണയ സ്ഥാപനമായ മണപ്പുറം ഫൈനാൻസ് ആശിർവാദിലെ ഹോൾഡിങ് അതിന്റെ ഉപസ്ഥാപനമായ ആശിർവാദിന്റെ ഐ പി ഒ യിലൂടെ നേർപ്പിക്കൻ ( ഡയലൂട്ട്) ആഗ്രഹിക്കുന്നില്ല എന്ന് മണപ്പുറം ഫിനാൻസിന്റെ മാനേജിങ് ഡയറക്ടറും സി ഇ ഒ യുമായ വി പി നന്ദകുമാർ പറയുന്നു.

``തീർച്ചയായിലും ഞങ്ങൾക്ക് മൂലധനം കൂട്ടണം . അതിനു ഞങളുടെ മുമ്പിൽ ഐ പി ഒ, പ്രൈവറ്റ് ഇക്വിറ്റി തുടങ്ങിയ പല മാർഗങ്ങളുണ്ട്. അതിനായി ഐ പി ഒ മാർഗം ഞങ്ങൾ സ്വീകരിച്ചാലു, ഞങളുടെ ഓഹരികൾ വിൽക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല,'' നന്ദകുമാർ വ്യക്തമാക്കി.

ഐ പി ഒ യിലൂടെ 1000 -1500 കോടി സമാഹരിക്കാനാണ്ആശിർവാദ് മൈക്രോഫിനാൻസ് ലക്ഷ്യമിടുന്നത്. ഇതിന്റെ ലീഡ് മാനേജേഴ്‌സായി ജെ എം ഫിനാൻസ് , കൊഡാക് മഹിന്ദ്ര ക്യാപിറ്റൽ, നോമുറ എന്നിവരെയാണ് കമ്പനി കണ്ടെത്തിയിരിക്കുന്നത് എന്ന് വാർത്തകളുണ്ടായിരുന്നു.

വൈവിദ്ധികരണത്തിന്റെഭാഗമായി ഫെബ്രുവരി 2015 ലാണ് ചെന്നൈ ആസ്ഥാനമായിട്ടുള്ള ആശിർവാദിന്റെ നല്ലൊരു പങ്കു ഓഹരികളും മണപ്പുറം ഫിനാൻസ് വാങ്ങിച്ചെടുക്കുന്നത്. കാലക്രമേണ മണപ്പുറം ആശിർവാദിലെ അവരുടെ ഓഹരി ഏതാണ്ട് 100 ശതമാനത്തിലെത്തിച്ചു.

നടപ്പു സാമ്പത്തിക വർഷത്തിലെ ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ , ആശിർവാദ് 111 .2 കോടി അറ്റാദായം നേടി . കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനി 8 .3 കോടി നക്ഷ്ടത്തിലായിരുന്നു ഫണ്ടിന്റെ കുറവുകൊണ്ടു, ഈ വർഷത്തെ ഒന്നാം പാദത്തിൽ കമ്പനിക്കു വായ്‌പ്പാ വിതരണത്തിൽ വലിയ വളർച്ച നേടാനായില്ല . കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അന്ത്യ പാദത്തിൽ ( ജനുവരി - മാർച്ച് 2023 ) 10,040.9 കോടിയുടെ വായ്പകൾ വിതരണം ചെയ്തപ്പോൾ , ഈ വർഷത്തിലെ ആദ്യ പാദത്തിൽ നേരിയ വളർച്ചയോടെ 10,140.6 കോടിയുടെ വായ്പകൾ വിതരണം ചെയ്യാനെ കമ്പനിക്കു കഴിഞ്ഞുള്ളു. കഴിഞ്ഞ വർഷത്തെ ഒന്നാം പാദത്തിനേക്കാൾ, ഈ വർഷം ഒന്നാം പാദത്തിൽ വായ്‌പ്പാ വിതരണത്തിൽ കമ്പനിക്കു 44.6 ശതമാനം വളർച്ച നേടാൻ കഴിഞ്ഞു അന്ന് 7,012.5 കോടിയുടെ വായ്പ വിതരണം ചെയ്യാനെ കമ്പനിക്കു കഴിഞ്ഞുള്ളു.

ബെൽസ്റ്റാർറൂം വിപണിയിലേക്ക്‌

മുത്തൂറ്റ് ഫിനാസിന്റെ മൈക്രോഫിനാൻ സ് വിഭാഗമായ ബെൽസ്റ്റാർ വിപണിയിൽ നിന്ന് ഫണ്ട് സമാഹരിക്കാൻ ആലോചിക്കുന്നു. മുത്തൂറ്റ് ഫിനാൻസിന്റെ മാനേജിങ് ഡിറക്ടറായ ജോർജ് അലക്സാണ്ടറാണ് ഈ കാര്യം വെളിപ്പെടുത്തിയത്. എന്നാൽ കൂടുതൽ കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല.

മുത്തൂറ്റ് ഫൈനാൻസിനു 56.97 ശതമാനം ഓഹരികളുള്ള ബെൽസ്റ്റാർ , ഈ പാദത്തിൽ അറ്റാദായത്തിൽ കഴിഞ്ഞ വർഷത്തിലെ ഇതേ കാലയളവിലെ 13 .8 കോടിയിൽ നിന്ന് 275 ശതമാനം വളർന്നു 51 .7 കോടി നേടി.

മൈക്രോഫിനാൻസ് മേഖല ഇപ്പോൾ ശക്തമായി വളരുന്ന ഒരു സമയമാണ്