image

11 Aug 2023 12:22 PM GMT

News

ഒന്നാം പാദത്തിൽ തിളങ്ങി മണപ്പുറം, അറ്റാദായം 77% ഉയര്‍ന്ന് 498 കോടിയിലെത്തി

MyFin Desk

manappuram finance net profit
X

Summary

  • മണപ്പുറം ഫിനാന്‍സിന്റെ അറ്റാദായം 77% ഉയര്‍ന്ന് 498 കോടിയിലെത്തി കൊച്ചി: ജൂണില്‍ അവസാനിച്ച പാദത്തില്‍ മണപ്പുറം ഫിനാന്‍സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 498.02 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ പാദത്തില്‍ അറ്റാദായം 281.92 കോടി രൂപയായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 76.65 ശതമാനത്തിന്റെ വര്‍ധനയാണ് അറ്റാദായത്തിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ 415.29 കോടി രൂപയുടെ അറ്റാദായത്തില്‍ നിന്നും 17.51 ശതമാനം വളര്‍ച്ചയും അറ്റാദായത്തിലുണ്ടായിട്ടുണ്ട്. മണപ്പുറം ഹോം ഫിനാന്‍സ്, മണപ്പുറം ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ്, ആശിര്‍വാദ് മൈക്രോ ഫിനാന്‍സ്, മണപ്പുറം കോംപ്ച്, കണ്‍സള്‍ട്ടന്റ്‌സ് എന്നീ അനുബന്ധ സ്ഥാപനങ്ങളാണ് മണപ്പുറം ഫിനാന്‍സിന് ഉള്ളത്. ഇവയുടെ ഫലങ്ങളും മണപ്പുറം ഫിനാന്‍സുമായി സംയോജിപ്പിച്ചിരിക്കുകയാണ്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 1502.73 കോടി രൂപയില്‍ നിന്നും 2,057.17 കോടി രൂപയിലേക്ക് എത്തി. തൊട്ട് മുമ്പ് അവസാനിച്ച പാദത്തിലെ 1,771.68 കോടി രൂപയില്‍ നിന്നും 16.11 ശതമാനം വളര്‍ച്ചയാണ് വരുമാനമത്തില്‍ രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 504 കോടി രൂപയുടെ ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം 648.40 കോടി രൂപയുടെ ചെലവാണുണ്ടായത്. ജീവനക്കാര്‍ക്കായുള്ള ചെലവ് മുന്‍ വര്‍ഷത്തെ 313.84 കോടി രൂപയില്‍ നിന്നും 393.97 കോടി രൂപയായും ഉയര്‍ന്നു.


കൊച്ചി: ജൂണില്‍ അവസാനിച്ച പാദത്തില്‍ മണപ്പുറം ഫിനാന്‍സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 498.02 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ പാദത്തില്‍ അറ്റാദായം 281.92 കോടി രൂപയായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 76.65 ശതമാനത്തിന്റെ വര്‍ധനയാണ് അറ്റാദായത്തിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ 415.29 കോടി രൂപയുടെ അറ്റാദായത്തില്‍ നിന്നും 17.51 ശതമാനം വളര്‍ച്ചയും അറ്റാദായത്തിലുണ്ടായിട്ടുണ്ട്.

മണപ്പുറം ഹോം ഫിനാന്‍സ്, മണപ്പുറം ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ്, ആശിര്‍വാദ് മൈക്രോ ഫിനാന്‍സ്, മണപ്പുറം കോംറ്റെക്‌ ആൻഡ് Onna കണ്‍സള്‍ട്ടന്റ്‌സ് എന്നീ അനുബന്ധ സ്ഥാപനങ്ങളാണ് മണപ്പുറം ഫിനാന്‍സിന് ഉള്ളത്. ഇവയുടെ ഫലങ്ങളും മണപ്പുറം ഫിനാന്‍സുമായി സംയോജിപ്പിച്ചിരിക്കുകയാണ്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 1502.73 കോടി രൂപയില്‍ നിന്നും 2,057.17 കോടി രൂപയിലേക്ക് എത്തി. തൊട്ട് മുമ്പ് അവസാനിച്ച പാദത്തിലെ 1,771.68 കോടി രൂപയില്‍ നിന്നും 16.11 ശതമാനം വളര്‍ച്ചയാണ് വരുമാനമത്തില്‍ രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 504 കോടി രൂപയുടെ ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം 648.40 കോടി രൂപയുടെ ചെലവാണുണ്ടായത്. ജീവനക്കാര്‍ക്കായുള്ള ചെലവ് മുന്‍ വര്‍ഷത്തെ 313.84 കോടി രൂപയില്‍ നിന്നും 393.97 കോടി രൂപയായും ഉയര്‍ന്നു.