5 Oct 2023 11:19 AM
Summary
അഞ്ച് കമ്പനികള്‍ മൊത്തം 2198 കോടി രൂപയാണു സമാഹരിക്കുന്നത്
ഇന്ത്യയിലെ പ്രമുഖ ബാങ്കിങ് ഇതര ഫിനാന്‍ഷ്യല്‍ കമ്പനിയായ മണപ്പുറം ഫിനാന്‍സ് കടപ്പത്രത്തിലൂടെ 1000 കോടി രൂപ സമാഹരിക്കുന്നു. 539 ദിവസവും, 724 ദിവസവും കാലാവധിയുള്ള രണ്ടു തരം കടപ്പത്രങ്ങളിലൂടെയാണു കമ്പനി പണം സമാഹരിക്കുന്നത്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 25 സംസ്ഥനങ്ങളിലായി 4190-ല്‍ അധികം ശാഖകള്‍ ഉണ്ട്. മണപ്പുറം ഫിനാന്‍സ് കൂടാതെ, സ്പന്ദന സ്ഫുര്‍ട്ടി ഫിനാന്‍ഷ്യല്‍ സര്‍വിസ്, ഷീല ഫോം, ബെല്‍സ്റ്റര്‍ മൈക്രോഫിനാന്‍സ്, ഈക്യാപ് ഇക്യുറ്റിസ് തുടങ്ങിയ കമ്പനികളും കടപ്പത്രം പുറത്തിറക്കുന്നുണ്ട്.
17 മാസവും 18 ദിവസവും, 23 മാസവും 16 ദിവസവും കാലാവധിയുള്ള രണ്ടു തരം കടപ്പത്രങ്ങളിലൂടെ 70 കോടി രൂപ സമാഹരിക്കാനാണ് സ്പന്ദന സ്ഫുട്ടി ലക്ഷ്യമിടുന്നത്. സ്ലീപ് വെല്‍ മെത്തകളുടെ നിര്‍മാതാക്കളായ ഷീല ഫോം 36 മാസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന കടപ്പത്രങ്ങള്‍ വഴി 725 കോടി രൂപയാണ് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. ബെല്‍സ്റ്റര്‍ മൈക്രോഫിനാന്‍സ് 283 കോടി രൂപ സമാഹരിക്കും. 30 മാസം കാലാവധിയുള്ള കടപ്പത്രങ്ങളാണ് ബെല്‍സ്റ്റര്‍ പുറത്തിറക്കുന്നത്. ഈക്യാപ് ഇക്യുറ്റി 40 കോടി രൂപ സമാഹരിക്കും. 40 മാസത്തെ കാലാവധിയുള്ളതാണ് കടപ്പത്രം.
ഫ്ളോട്ടിങ് ബോണ്ടുകളിലൂടെ അഞ്ച് കമ്പനികള്‍ മൊത്തം 2198 കോടി രൂപയാണു സമാഹരിക്കുന്നത്.