13 Sep 2023 11:41 AM GMT
Summary
- കഴിഞ്ഞ മാസം 5,000 ല്‍ അധികം അപ്പോളോ ഫാര്‍മസി സ്റ്റോറുകളിലൂടെ മാമഎര്‍ത്തിന്റെ ഉത്പന്നങ്ങള്‍ വിറ്റഴിച്ചിരുന്നു.
- 2022 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം മാമഎര്‍ത്ത് ആരംഭം മതല്‍ 10 രൂപ ദശലക്ഷം വാര്‍ഷിക വരുമാനം നേടുന്നുണ്ട്.
കൊച്ചി: പ്രമുഖ ബ്യൂട്ടി ആന്‍ഡ് പേഴ്സണല്‍ കെയര്‍ ബ്രാന്‍ഡായ മാമഎര്‍ത്ത് റീട്ടെയില്‍ വില്‍പ്പനയ്ക്കായി അപ്പോളോ ഫാര്‍മസിയുമായി കരാറൊപ്പിട്ടു. മാമഎര്‍ത്തിന്റെ മാതൃകമ്പനിയായ ഹോനാസ കണ്‍സ്യൂമര്‍ ലിമിറ്റഡാണ് പേഴ്‌സണല്‍ കെയര്‍, ബേബി കെയര്‍ ഉത്പന്നങ്ങളുടെ വിപണനത്തിനായി അപ്പോളോ ഫാര്‍മസിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയത്.
2023 ഓഗസ്റ്റില്‍ 5,000 -ലധികം അപ്പോളോ ഫാര്‍മസി സ്റ്റോറുകളിലൂടെയാണ് മാമഎര്‍ത്തിന്റെ ഉത്പന്നങ്ങള്‍ വിറ്റഴിച്ചത്. 2022 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം മാമഎര്‍ത്ത് ആരംഭം മുതല്‍ 10 ദശലക്ഷം രൂപ വാര്‍ഷിക വരുമാനം നേടുന്നുണ്ട്.
കുട്ടികള്‍ക്കായുള്ള ഉബ്റ്റന്‍ ഫേസ് വാഷ്, ഒനിയന്‍ ഷാംപൂ, മോയ്സ്ചറൈസിങ് ബാത്ത് ബാര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും പ്രകൃതിദത്തവുമായ ഉത്പന്നങ്ങള്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ വിപുലീകരണമെന്ന് ഹോനാസ കണ്‍സ്യൂമര്‍ ലിമിറ്റഡിന്റെ സഹസ്ഥാപകനും സിഇഒയുമായ വരുണ്‍ അലഗ് പറഞ്ഞു.