18 April 2024 11:41 AM
നയതന്ത്രം വിജയിച്ചു; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളിയായ ജീവനക്കാരി കൊച്ചിയിലെത്തി
MyFin Desk
Summary
- കപ്പലില്‍ ശേഷിക്കുന്ന 16 ഇന്ത്യന്‍ ജീവനക്കാരുടെയും മോചനത്തിനായി ടെഹ്‌റാനിലെ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ശ്രമം തുടരുകയാണ്
- ഇറാന്‍ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലില്‍ മൊത്തം 17 ഇന്ത്യക്കാരുണ്ടായിരുന്നു
- ഇന്ത്യന്‍ ഡെക്ക് കേഡറ്റായിട്ടാണ് ആന്‍ ടെസ ജോസഫ് കപ്പലില്‍ ജോലി ചെയ്തിരുന്നത്
ഇറാന്‍ കഴിഞ്ഞയാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് പിടിച്ചെടുത്ത ഇസ്രയേലിന്റെ ചരക്ക് കപ്പലിലെ ജീവനക്കാരിയും മലയാളിയുമായ തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്‍ ടെസ ജോസഫ് (21) ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ തിരിച്ചെത്തി. റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ആന്‍ ടെസ്സയെ സ്വീകരിച്ചു.
ഇറാന്‍ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലില്‍ മൊത്തം 17 ഇന്ത്യക്കാരുണ്ടായിരുന്നു. നാല് പേര്‍ മലയാളികളായിരുന്നു.
ഇന്ത്യന്‍ ഡെക്ക് കേഡറ്റായിട്ടാണ് ആന്‍ ടെസ ജോസഫ് കപ്പലില്‍ ജോലി ചെയ്തിരുന്നത്.
കപ്പലില്‍ ശേഷിക്കുന്ന 16 ഇന്ത്യന്‍ ജീവനക്കാരുടെയും മോചനത്തിനായി ടെഹ്‌റാനിലെ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ശ്രമം തുടരുകയാണ്.
കപ്പലിലെ 16 ഇന്ത്യന്‍ ജീവനക്കാരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇവര്‍ കുടുംബാംഗങ്ങളുമായി സമ്പര്‍ക്കത്തിലാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.