26 Jan 2025 5:55 AM GMT
Summary
- എംടിക്ക് പദ്മവിഭൂഷണ്‍
- പി ആര്‍ ശ്രീജേഷ്, അജിത്, ശോഭന എന്നിവര്‍ക്ക് പദ്മഭൂഷണ്‍ നേട്ടം
- ഐഎം വിജയനും സംഗീതജ്ഞ കെ ഓമനക്കുട്ടിയമ്മയ്ക്കും പദ്മശ്രീ
മലയാളത്തെ മറക്കാതെ പദ്മ അവാര്‍ഡുകള്‍. മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പദ്മവിഭൂഷണ്‍ നല്‍കിയാണ് രാജ്യം ആദരിച്ചത്. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിലാണ് എംടി നമ്മോട് വിടപറഞ്ഞത്.
എംടി അടക്കം ഏഴുപേര്‍ക്കാണ് പദ്മവിഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സുസുകി സ്ഥാപകന്‍ ഒസാമു സുസുകിക്ക് മരണാനന്തര ബഹുമതിയായി പദ്മവിഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തെലുങ്ക് നടന്‍ ബാലകൃഷ്ണ, തമിഴ്‌നടന്‍ അജിത് കുമാര്‍, ചലച്ചിത്രതാരം ശോഭന എന്നിവര്‍ പദ്മഭൂഷണ്‍ ലഭിച്ചവരില്‍പെടുന്നു.
കേരളത്തില്‍നിന്ന ആരോഗ്യരംഗത്തെ സേവനങ്ങള്‍മുന്‍നിര്‍ത്തി ജോസ് ചാക്കോ പെരിയപ്പുറം, പി ആര്‍ ശ്രീജേഷ് (കായികം) എന്നിവര്‍ക്കും പദ്മവിഭൂഷണ്‍ ലഭിച്ചു.
19 പേര്‍ക്കാണ് പദ്മഭൂഷണ്‍ പ്രഖ്യാപിച്ചത്. പങ്ക് ഉദ്ദാസിനും പദ്മഭൂഷണ്‍ പ്രഖ്യാപിക്കപ്പെട്ടു.
113 പേര്‍ക്കാണ് പത്മശ്രീ പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നും മുന്‍ ഫുട്‌ബോള്‍ താരം ഐഎം വിജയനും സംഗീതജ്ഞ കെ ഓമനക്കുട്ടിയമ്മ എന്നിവര്‍ക്ക് പദ്മശ്രീ ലഭിച്ചു. ക്രിക്കറ്റ് താരം ആര്‍ അശ്വിനും പദ്മശ്രീ നേട്ടം കൈവരിച്ചു.