27 Jan 2024 2:19 PM IST
Summary
- കേരളത്തില്‍ നിന്നു മാത്രം 5.85 കോടി രൂപ കളക്റ്റ് ചെയ്തു
- ജനുവരി 25-നായിരുന്നു ചിത്രം റിലീസ് ചെയ്തത്
- തമിഴ്‌നാട്ടില്‍ നിന്ന് 14 ലക്ഷം രൂപയും കര്‍ണാടകയില്‍ നിന്ന് 35 ലക്ഷവും നേടി
മോഹന്‍ലാല്‍ നായകനായെത്തിയ മലൈകോട്ട വാലിബന്‍ എന്ന ചിത്രം റിലീസ് ചെയ്ത ആദ്യദിനം ബോക്‌സ്ഓഫീസില്‍ നിന്ന് കളക്റ്റ് ചെയ്തത് ((ഗ്രോസ് കളക്ഷന്‍) 12 കോടി രൂപയിലേറെയെന്ന് റിപ്പോര്‍ട്ട്.
കേരളത്തില്‍ നിന്നു മാത്രം 5.85 കോടി രൂപ ചിത്രം കളക്റ്റ് ചെയ്തു.
തമിഴ്‌നാട്ടില്‍ നിന്ന് 14 ലക്ഷം രൂപയും കര്‍ണാടകയില്‍ നിന്ന് 35 ലക്ഷവും നേടി.
ജനുവരി 25-നായിരുന്നു ചിത്രം റിലീസ് ചെയ്തത്. കേരളത്തില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം രാവിലെ 6.30 മണിക്ക് ആരംഭിച്ചിരുന്നു.
കേരളത്തില്‍ നിന്ന് 5.85 കോടി രൂപയാണ് ആദ്യദിനത്തില്‍ കളക്റ്റ് ചെയ്തത്. കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 1 കോടി രൂപയും വിദേശത്തുനിന്നും അഞ്ച് കോടി 42 ലക്ഷം രൂപയിലധികവും നേടി. മൊത്തം 12.27 കോടി രൂപ ഇത്തരത്തില്‍ ആദ്യ ദിനത്തില്‍ ചിത്രം കളക്റ്റ് ചെയ്തു.